പാസഞ്ചർ സർവിസുകളെ എക്സ്പ്രസ് കുപ്പായമിടീച്ച് രംഗത്തിറക്കി റെയിൽവേ
text_fieldsകൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടന്ന യാത്രാസൗകര്യങ്ങൾ ഭാഗികമായി തുറക്കുേമ്പാഴും ജനദ്രോഹനടപടികളുടെ പാളത്തിൽ നിന്നിറങ്ങാതെ റെയിൽവേ. അടുത്തയാഴ്ച മുതൽ ഏതാനും 'പാസഞ്ചർ സർവിസുകൾ' പുനരാരംഭിക്കുമെങ്കിലും 'പഴയ വീഞ്ഞ്' പുതിയ കുപ്പിയിൽ ഇരട്ടിവിലക്ക് വിൽക്കുന്ന തന്ത്രമാണ് പയറ്റുന്നതത്രെ. മുമ്പ് 10 രൂപ മിനിമം നിരക്കിൽ എല്ലാ സ്റ്റേഷനുകളിലും നിർത്തി സർവിസ് നടത്തിയിരുന്ന പാസഞ്ചർ സർവിസുകളെ എക്സ്പ്രസ് കുപ്പായമിടീച്ചാണ് ഇപ്പോൾ രംഗത്തിറക്കുന്നത്.
റിസർവേഷൻ എടുത്താലേ ട്രെയിനിൽ കയറാനാകൂ എന്ന നിലവിലെ സ്ഥിതിക്ക് ഇൗ ട്രെയിനുകളിൽ മാറ്റംവരുമെന്നതും കൗണ്ടറിൽനിന്നുള്ള ടിക്കറ്റും സീസൺ ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതും മാത്രമാണ് നേരിയ നേട്ടം. അടുത്തയാഴ്ചയോടെ കോട്ടയം, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി മേഖലയിലാണ് സർവിസുകൾ ആരംഭിക്കുന്നത്.
ഒക്ടോബർ ആറുമുതൽ ആരംഭിക്കുന്ന സർവിസിെൻറ ഭാഗമായി നാല് പ്രതിദിന ട്രെയിനുകളാണ് ഇൗ റൂട്ടുകളിൽ ഒാടുക. തിരുവനന്തപുരം-പുനലൂർ, പുനലൂർ -തിരുവനന്തപുരം, കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളാണ് യഥാക്രമം ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തുടങ്ങുന്നത്. സീസൺ ടിക്കറ്റ് ഇവയിലെല്ലാം ഉപയോഗിക്കാനാകുമെന്ന് റെയിൽവേ അറിയിക്കുേമ്പാഴും ജനറൽ ടിക്കറ്റ് എന്ന പഴയ സൗകര്യം ഇപ്പോഴും പടിക്കുപുറത്തുതന്നെ. പാസഞ്ചർ, മെമു, എക്സ്പ്രസ് ട്രെയിനുകൾ എന്നിങ്ങനെ പത്തോളം ട്രെയിനുകളിൽ വളരെ ചെറിയ തുക മുടക്കി ദൈനംദിന യാത്ര നടത്തിയിരുന്ന പതിനായിരങ്ങൾ ഇപ്പോൾ ഇരട്ടിയിലധികം തുക മുടക്കി, ഏതാനും ട്രെയിനുകളിൽ തിങ്ങി ഞെരുങ്ങിപ്പോകേണ്ട ഗതികേടിലാണ്.
സ്ഥിരം യാത്രക്കാർക്ക് ഉപയോഗമില്ല
പുതിയ സർവിസുകൾ ആരംഭിക്കുേമ്പാഴും കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുെമല്ലാം സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്തിരുന്നവർക്ക് അത് ഉപകാരപ്രദമല്ല. ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാർഥികളും ആശ്രയിക്കുന്ന സമയക്രമത്തിലല്ല ഇൗ സർവിസുകൾ മിക്കവാറും ഒാടുക. രാവിലെ 6.30ന് ആരംഭിക്കുന്ന പുനലൂർ -തിരുവനന്തപുരം സ്പെഷൽ മാത്രമാണ് രാവിലെ 10ന് മുമ്പ് തിരുവനന്തപുരത്ത് എത്തുന്ന റിസർവേഷൻ വേണ്ടാത്ത ഒരേ ഒരു ട്രെയിൻ.
മുമ്പ് രാവിലെ ഉണ്ടായിരുന്ന പാസഞ്ചർ, മലബാർ, വഞ്ചിനാട്, ഇൻറർസിറ്റി, ചെന്നൈ മെയിൽ, ജയന്തി ജനത എന്നിങ്ങനെ വിവിധ ട്രെയിനുകളിൽ ജനറൽ ടിക്കറ്റിൽ തിരുവനന്തപുരത്തേക്ക് പോയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒരു ട്രെയിനിൽ മാത്രം റിസർവേഷനില്ലാതെ യാത്ര ചെയ്യാനാകുന്ന സ്ഥിതി വരുന്നത്. എറണാകുളം ഭാഗത്തേക്ക് രാവിലെയുള്ള കോട്ടയം വഴിയുള്ള മെമു മാത്രമാണ് ഇപ്പോൾ റിസർവേഷനില്ലാതെ ഒാടുന്നത്. പുതിയ സർവിസുകളിൽ എറണാകുളം റൂട്ട് പരിഗണിച്ചിേട്ടയില്ല. വേണാടും പരശുറാമും വഞ്ചിനാടും പാലരുവിയുമെല്ലാം റിസർവേഷൻ കോച്ചുകളുമായിതന്നെ തുടർന്നും സർവിസ് നടത്തും. ഇൗ ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ച് വേണെമന്ന ആവശ്യം റെയിൽവേ കേട്ട മട്ടില്ല. ഇൗ ട്രെയിനുകളിൽ സ്ഥിരം യാത്രക്കാർക്ക് സീസൺ ടിക്കറ്റെങ്കിലും അനുവദിക്കണമെന്ന ആവശ്യത്തിനും മറുപടിയില്ല.
ഇപ്പോഴും കൗണ്ടറുകൾക്ക് മുന്നിൽ റിസർവേഷനുവേണ്ടി കാത്തുകിടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഒരു ട്രെയിനിനെമാത്രം ഉദ്ദേശിച്ച് സീസൺ ടിക്കറ്റ് എടുക്കുന്നതും അവരെ സംബന്ധിച്ച് നഷ്ടക്കണക്കാകുമെന്ന ആശങ്കയുണ്ട്. ട്രെയിൻ റദ്ദാകുകയോ താമസിക്കുകയോ കയറാനാകാതെ വരുകയോ ചെയ്താൽ മറ്റൊന്നിൽ പോകാനും കഴിയില്ല. തിരുവനന്തപുരത്തേക്കുള്ള മെമു സർവിസ് ആരംഭിക്കണമെന്നതിനും അനുകൂല തീരുമാനമില്ല.
പാസഞ്ചർ എന്ന പേരില്ലാതെ സ്പെഷൽ ട്രെയിനായി ഒാടുേമ്പാൾ എല്ലാ സ്റ്റേഷനുകളിൽ നിർത്തേണ്ടെന്ന 'സൗകര്യവുമുണ്ട്'. മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഇൗ വിഷയം കൂടുതൽ ഗൗരവത്തോടെ കണ്ട് ഉന്നതതലത്തിൽ സമ്മർദം ചെലുത്തണമെന്ന ആവശ്യമാണ് അവർക്ക് പങ്കുെവക്കാനുള്ളത്.
പുതുതായി സർവിസ് ആരംഭിക്കുന്ന ട്രെയിനുകൾ
ഒക്ടോബർ -ആറ്: പുനലൂർ (രാവിലെ 6.30ന്) -തിരുവനന്തപുരം (9.30ന്) സ്പെഷൽ, സ്റ്റോപ്പുകൾ: ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കിളികൊല്ലൂർ, കൊല്ലം, വർക്കല, കഴക്കൂട്ടം
ഏഴ്: തിരുവനന്തപുരം (വൈകീട്ട് 5.30ന്) -പുനലൂർ (8.15ന്)
എട്ട്: കോട്ടയം (രാവിലെ 5.30ന്) -െകാല്ലം (7.50ന്), സ്റ്റോപ്പുകൾ: ഒാച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺറോതുരുത്ത്, പെരിനാട്
എട്ട്: കൊല്ലം (വൈകീട്ട് 3.50ന്) -തിരുവനന്തപുരം (5.45ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

