Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightപാലപ്പിള്ളിയിൽ...

പാലപ്പിള്ളിയിൽ കാട്ടാനകൾ ഭീതിപടർത്തി; ഭയന്നോടിയ തോട്ടം തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
പാലപ്പിള്ളിയിൽ കാട്ടാനകൾ ഭീതിപടർത്തി; ഭയന്നോടിയ തോട്ടം തൊഴിലാളിക്ക് പരിക്ക്
cancel

ആ​മ്പ​ല്ലൂ​ര്‍: പാ​ല​പ്പി​ള്ളി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് വീ​ണ് പ​രി​ക്ക്. പാ​ല​പ്പി​ള്ളി കാ​മ്പു​റ​ത്ത് ഷി​ഹാ​ബി​നാ​ണ് (36) വീ​ണ് തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി ഓ​ടി​യ ആ​ന​ക​ൾ ര​ണ്ട് വീ​ട്ടു​മ​തി​ലു​ക​ൾ ത​ക​ർ​ത്തു. വേ​ങ്ങാ​ട്ടി​ല്‍ ഇ​ബ്രാ​ഹിം, തെ​ക്കേ​വ​ള​പ്പി​ല്‍ ഷെ​റീ​ഫ് എ​ന്നി​വ​രു​ടെ മ​തി​ലു​ക​ളാ​ണ് ത​ക​ര്‍ത്ത​ത്. ര​ണ്ട് ആ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

ആ​ന​ക​ളെ പി​ന്നീ​ട് ഒ​ച്ച​യെ​ടു​ത്തും പ​ട​ക്കം പൊ​ട്ടി​ച്ചും നാ​ട്ടു​കാ​ര്‍ തു​ര​ത്തു​ക​യാ​യി​രു​ന്നു. ചി​മ്മി​നി, എ​ച്ചി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളി​റ​ങ്ങി നാ​ശം വി​ത​ക്കാ​റു​ണ്ടെ​ങ്കി​ലും പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ അ​പൂ​ര്‍വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attackInjuredparippilly
News Summary - wild elephant attack in parippilly; plantation worker injured
Next Story