Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightപൊലീസുകാര്‍ക്ക്...

പൊലീസുകാര്‍ക്ക് കുത്തേറ്റ സംഭവം; പാരിപ്പള്ളിയില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

text_fields
bookmark_border
stabbed
cancel

പാ​രി​പ്പ​ള്ളി: പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പൊ​ലീ​സു​കാ​ര്‍ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ പാ​രി​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന​ത് സി​നി​മ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ള്‍. സി​നി​മ​ക​ളി​ല്‍ മാ​ത്രം ക​ണ്ട് ശീ​ലി​ച്ചി​ട്ടു​ള്ള പൊ​ലീ​സി​ന്‍റെ പ്ര​തി​യെ പി​ടി​ക്ക​ലും ചേ​സി​ങ്ങും ക​ത്തി​ക്കു​ത്തു​മെ​ല്ലാം ക​ണ്ട​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പാ​രി​പ്പ​ള്ളി നി​വാ​സി​ക​ള്‍.

ചൊ​വാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നാ​ണ് സം​ഭ​വം. ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന അ​ന​സ്ജാ​നി​നെ അ​റ​സ്റ്റ് ചെ​യ്യുന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ​സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ക​ല്ല​മ്പ​ല​ത്തെ ബാ​റി​ല്‍ ഇ​യാ​ള്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ വ​രാ​റു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍ന്ന് ക​ല്ല​മ്പ​ലം പൊ​ലീ​സ് സി​വി​ല്‍ഡ്ര​സി​ല്‍ ബാ​റി​ല്‍ നി​ല​യു​റ​പ്പി​ച്ചു. ബാ​റി​ലേ​ക്ക് ക​യ​റും വ​ഴി പൊ​ലീ​സ് സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി​യ അ​ന​സ് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍ന്ന് പൊ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന​സ് പൊ​ലീ​സു​കാ​രെ കു​ത്തി​യ​ത്. ര​ണ്ട്​ പൊ​ലീ​സു​കാ​ര്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ല്ല​മ്പ​ലം സ്‌​റ്റേ​ഷ​നി​ലെ ച​ന്തു, ജ​യ​ന്‍, ശ്രീ​ജി​ത്ത്, വി​നോ​ദ് പൊ​ലീ​സു​കാ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നെ​ഞ്ചി​ലും ന​ട്ടെ​ല്ലി​ലു​മാ​യി​ട്ടാ​ണ് പൊ​ലീ​സു​കാ​ര്‍ക്ക് പ​രി​ക്കേ​റ്റ​ത്. ക​ത്തി​ക്കു​ത്തി​ല്‍ പ​രി​ക്കേ​റ്റെ​ങ്കി​ലും പ്ര​തി അ​ന​സി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​രു മ​ണി​ക്കൂ​റോ​ളം സം​ഘ​ര്‍ഷ​സ​മാ​ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു പാ​രി​പ്പ​ള്ളി​യും പ​രി​സ​ര​വും. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedwanted criminalParippallyKollam
News Summary - wanted criminal stabbed police in parippally
Next Story