Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightവഴിയിൽ യുവതിയെ...

വഴിയിൽ യുവതിയെ അപമാനിച്ച മൂന്നു പേർ പിടിയിൽ

text_fields
bookmark_border
വഴിയിൽ യുവതിയെ അപമാനിച്ച മൂന്നു പേർ പിടിയിൽ
cancel

പാരിപ്പള്ളി: വഴിയിൽ യുവതിയെ അപമാനിച്ച മൂന്നു പേർ പിടിയിൽ. പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), പൂതക്കുളം അമ്മാരത്ത് മുക്കിൽ കുഴുപ്പിൽ കുന്നുംപുറത്തു വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർകോണം വിളയിൽ വീട്ടിൽ രാജേന്ദ്രൻ (52) എന്നിവരാണ് പിടിയിലായത്. ട്യൂഷൻ സ്ഥലത്തുനിന്ന് മകളെയും കൂട്ടി വരികയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെ ചിറക്കര മൂലക്കട ഭാഗത്തു വച്ചാണ് അപമാനിച്ചത്.

സ്കൂട്ടറിൽ പിന്നാലെ എത്തിയ പ്രതികൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ മൂവരെയും സോഷ്യൽ മീഡിയയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബ്ബാർ, എസ്.ഐ മാരായ ജെസിംസ്, അനീസ, സിവിൽ പൊലീസ് ഓഫീസർമാരായ അജു, മനോജ്‌, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും റിമാന്‍റ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - three arrested
Next Story