Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightപോ​ക്​​സോ: യു​വാ​വ്...

പോ​ക്​​സോ: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
pocso case
cancel
camera_alt

 ഉ​ല്ലാ​സ്​

പാ​രി​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. നാ​വാ​യി​ക്കു​ളം മ​രു​തി​ക്കു​ന്ന് ര​മ്യ വി​ലാ​സ​ത്തി​ൽ ഉ​ല്ലാ​സ്​ ആ​ണ് (22) പാ​രി​പ്പ​ള്ളി ​പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ടു​മാ​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ദീ​പു, എ​സ്.​ഐ അ​ജി​ത്​ കു​മാ​ർ, എ.​എ​സ്.​ഐ ബി​ജു, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നൂ​പ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - POCSO-youth arrested
Next Story