മാലിന്യം കുന്നുകൂടുന്നു: പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊതുകുശല്യം
text_fieldsപാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഷെയ്ഡിൽ കിടക്കുന്ന മാലിന്യം
പാരിപ്പള്ളി: മാലിന്യം നീക്കംചെയ്യാത്തതോടെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊതുകുശല്യം രൂക്ഷം. വാർഡുകളുടെ ജനാലകൾക്കടുത്തുള്ള ഷെയ്ഡുകളിൽ മാലിന്യംകുന്നുകൂടി കൊതുകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ബ്രഷുകൾ, സിറിഞ്ച്, പഞ്ഞി തുടങ്ങിയ മാലിന്യം നീക്കം ചെയ്യാതെ കുന്നുകൂടുന്നത്. ധാരാളം ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ഇവ നീക്കം ചെയ്യാൻ നടപടിയില്ല. മഴ കനത്തതോടെ കൊതുകിന്റെ ശല്യം രൂക്ഷമാണ്, ഒപ്പം ദുർഗന്ധവും. വാർഡുകളിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. മാലിന്യം നീക്കാൻ അടിയന്തരനടപടി വേണമെന്നാണാവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

