Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ തലകീഴായി മറിഞ്ഞ് നാല് എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
വെളുപ്പിന് കാപ്പികുടിക്കാനിറങ്ങിയതാണെന്ന് പൊലീസ്​ അറിയിച്ചു
കാർ തലകീഴായി മറിഞ്ഞ് നാല് എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്
cancel

പാരിപ്പള്ളി: കാർ തലകീഴായി മറിഞ്ഞ് നാല് എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം ടി.കെ.എം കോളജ് വിദ്യാർഥികളായ കൊല്ലം കടപ്പാക്കട സ്വദേശി അക്ഷയ് (21), അയത്തിൽ സ്വദേശി ആഷിക് (21), കൊട്ടാരക്കര പൂവറ്റൂർ കുളക്കട സ്വദേശി സഞ്ജീവ് (23), പുത്തൂർ സ്വദേശി നന്ദു (24) എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച പുലർച്ച നാലിന് ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്​കൂളിനു സമീപമായിരുന്നു അപകടം. പരീക്ഷാകാലമായതിനാൽ കോളജിൽ തന്നെ താമസിച്ച് പഠനം നടത്തിവരുകയായിരുന്ന ഇവർ വെളുപ്പിന് കാപ്പികുടിക്കാനിറങ്ങിയതാണെന്ന് പൊലീസ്​ അറിയിച്ചു. നാലുപേരും തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four engineering students were injured when car overturned
Next Story