Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightകുളമട കെ.എസ്.ഇ.ബി സബ്...

കുളമട കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ തീപിടിത്തം

text_fields
bookmark_border
കുളമട കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ തീപിടിത്തം
cancel
camera_alt

 കു​ള​മ​ട സ​ബ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ തീ​പി​ടിത്തം

പാ​രി​പ്പ​ള്ളി: കു​ള​മ​ട കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​നി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ റോ​ഡി​നോ​ട്‌ ചേ​ർ​ന്ന ഭാ​ഗ​ത്ത് കെ ​ഫോ​ണി​ന്‍റെ ഫൈ​ബ​ർ ഒ​പ്ടി​ക്ക​ൽ കേ​ബി​ളു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന യാ​ർ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ക​ല്ല​മ്പ​ല​ത്ത് നി​ന്നും പ​ര​വൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷ സേ​ന സം​ഘ​മെ​ത്തി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

തീപി​ടി​ത്തം ഉ​ണ്ടാ​യ ഉ​ട​ൻ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. തീ ​സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​ട​രാ​തി​രു​ക്കാ​ൻ ന​ട​പ​ടി എ​ടു​ത്തു. ക​ത്തി ന​ശി​ച്ച​ത്കെ ​ഫോ​ൺ കേ​ബി​ൾ സ​ബ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​കോ​ടി​ക​ണ​ക്കി​ന് രൂ​പ വ​രു​ന്ന കെ -​ഫോ​ണി​ന്റെ പ​ത്തോ​ളം ബ​ണ്ടി​ൽ ഫൈ​ബ​ർ ഒ​പ്ടി​ക്ക​ൽ കേ​ബി​ളു​ക​ൾ ആ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഇ​വി​ടേ​ക്ക് തീ ​പ​ട​ർ​ന്ന​തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്നു. റോ​ഡ് സൈ​ഡി​ൽ നി​ന്ന് ഗേ​റ്റി​ന്റെ ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​ർ​ന്ന​താ​യി കാ​ണു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മൂ​ന്നാ​ൾ പൊ​ക്ക​ത്തി​ലു​ള്ള മ​തി​ൽ ഉ​ള്ള സ​ബ്സ്റ്റേ​ഷ​നി​ൽ തീ ​പ​ട​ർ​ന്ന​ത് വ​ൻ സു​ര​ക്ഷാ​വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം പൊ​ലീ​സ് അ​ന്വേ​ഷ​ണ​വും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBKollam NewsFire
News Summary - Fire at KSEB sub station
Next Story