Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: രേഷ്മയുടെയും ആര്യയുടെയും ഭര്‍ത്താക്കന്മാരെ ചോദ്യം ചെയ്തു

text_fields
bookmark_border
reshma arrested
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ രേ​ഷ്മ​യെ പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ

പാരിപ്പള്ളി: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ മാതാവ് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു, ബന്ധുവായ ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടെയും ചോദ്യംചെയ്യല്‍ വ്യാഴാഴ്ചയും തുടരും. ​

േരഷ്മയുടെ ഫേസ്ബുക് പാസ്‌വേര്‍ഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ രേഷ്മയുടെ കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി ഏതാനും ദിവസം മുമ്പ് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും അങ്ങനെ ചെയ്യരുതെന്ന് താന്‍ വിലക്കിയിരുന്നെന്നും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.

ഇതി​െൻറ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. സൈബര്‍ സെല്‍, മെഡിക്കല്‍ വിഭാഗം എന്നിവരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാനാണ് പൊലീസ് നീക്കം. അതേസമയം രേഷ്മയുടെ കാമുകനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഫേസ്ബുക്ക് അധികൃത​േരാട് രേഷ്മയുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - case of baby abandoned ; husbands of Reshma and Arya being questioned
Next Story