ലഹരി വാങ്ങാൻ പണം നൽകാത്തതിന് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsസലിം
പരവൂർ: മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകനെ പൊലീസ് പിടികൂടി. പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റിലെ ബ്ലോക്ക് നമ്പർ 23, കെട്ടിട നമ്പർ 179 ൽ എ. സലിം (24) ആണ് പിടിയിലായത്. ലഹരി വസ്തുക്കൾ വാങ്ങാൻ 200 രൂപ ആവശ്യപ്പെട്ടത് നൽകാൻ അമ്മ വിസമ്മതിച്ചതിെൻറ വിരോധത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വെട്ട് കൈ കൊണ്ട് തടഞ്ഞ ഇവരുടെ കൈക്ക് ഒടിവും മുറിവും സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരവൂർ ഇൻസ്പെക്ടർ എ. നിസാർ, എസ്.ഐമാരായ നിതിൻ നളൻ, സാബുലാൽ, എസ്.സി.പി.ഒ അനീഷ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പുക്കുളത്തുനിന്ന് പിടികൂടിയത്.

