വീടിനോട് ചേർന്ന് കോഴിക്കൂട് സ്ഥാപിക്കുന്നതിനെതിരെ പരാതി നൽകിയ വീട്ടമ്മയെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsപരവൂർ: പുത്തൻകുളത്ത് അയൽവാസിയായ വീട്ടമ്മയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച അയൽവാസി പിടിയിൽ. പുത്തൻകുളം എ.എൻ വിഹാറിൽ ജ്യോതിലാലി ( 33) നെയാണ് പരവൂർ പൊലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെ വീട്ടുമുറ്റത്ത് നിന്നിരുന്ന യു.എസ് ഭവനിൽ ഉദയൻെറ ഭാര്യ ശൈലജയെ ആണ് ജ്യോതിലാൽ വീട്ടിൽ അതിക്രമിച്ചു കയറി ചീത്തവിളിക്കുകയും തുടർന്ന് കമ്പി വടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. അവശയായ ശൈലജ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
ശൈലജയുടെ വീടിനോട് ചേർന്ന് ജ്യോതിലാൽ കോഴി വളർത്തുന്നതിനായി കൂട് സ്ഥാപിക്കുന്നതിന് ജ്യോതി ലാലിനെതിരെ ശൈലജയുടെ ഭർത്താവ് പൂതക്കുളം പഞ്ചായത്ത് ഓഫീസിൽ പരാതി കൊടുത്തിരുന്നു. ഇതിലുള്ള വിരോധത്താൽ ആയിരുന്നു ആക്രമണം.
ഡ്രൈവറായിരുന്ന പ്രതി സിമൻറ് വണ്ടിയുമായി ഗോവ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ ഒളിവിൽ ആയിരുന്നു. കോവിഡ് പരിശോധന നടത്തിയ പുത്തൻകുളത്ത് വീട്ടിൽ കൊണ്ടുപോയി പ്രഥമിക തെളിവെടുപ്പുകൾ നടത്തി. പ്രതിയെ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

