ഗൃഹനാഥനെ ആക്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍
text_fieldsഅറസ്റ്റിലായ അഭിനേഷ്, സുഭാഷ്കുമാര്‍, രതീഷ് എന്നിവർ
പരവൂര്‍: വീടിന് മുന്നില്‍ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യംചെയ്ത ഗൃഹനാഥനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂതക്കുളം ജി.പി മന്ദിരത്തില്‍ കുഞ്ചു എന്ന അഭിനേഷ് (40), പൂതക്കുളം കിളിതട്ടില്‍ തെക്കതില്‍ സുഭാഷ് കുമാര്‍ (40), പൂതക്കുളം കിളിതട്ടില്‍ കിഴക്കതില്‍ മണികണ്ഠന് എന്ന രതീഷ് (32) എന്നിവരാണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.
പൂതക്കുളം കടമ്പ്ര മാടന്നടക്ക് സമീപം കടമ്പ്രവീട്ടില് സുനില്‍കുമാറിന്റെ വീടിന് മുന്നില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് സുനില്‍കുമാര്‍ ചോദ്യംചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മാരകായുധങ്ങളുമായി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ച ഭാര്യയെയും മകളേയും അക്രമിക്കാന്‍ ശ്രമിച്ചു. മൂന്നരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. വീടിന്റെ ജനല്‍ചില്ലുകളും ബൈക്കും തല്ലിത്തകത്തു. പരവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ നിസാര്‍, എസ്.ഐ നിതിന്‍ നളന്, എ.എസ്.ഐ രമേശന്, നിസാം, എസ്.സി.പി.ഒമാരായ സതീഷ്കുമാര്‍, റലേഷ്കുമാര്‍, സി.പി.ഒ അജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

