Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightവിനോദസഞ്ചാരികളെ...

വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

 പ്ര​ശാ​ന്ത്, ശ്രീ​രാ​ജ്, വി​ഷ്ണു

പ​ര​വൂ​ർ: പ​ര​വൂ​ർ കാ​യ​ലി​ൽ ക​യാ​ക്കി​ങ് ന​ട​ത്തി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പ​ര​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ളെ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.

പ​ര​വൂ​ർ കോ​ങ്ങാ​ൽ ന​ല്ലാ​ണി​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു എ​ന്ന ശ​ര​ത് (27), കു​റു​മ​ണ്ട​ൽ ചേ​രി​യി​ൽ ക​ള​രി​യി​ൽ കി​ഴ​ക്ക​തി​ൽ പ്ര​ശാ​ന്ത് (31), പൂ​ത​ക്കു​ളം മു​ക്ക​ട ജെ.​സി. മ​ന്ദി​ര​ത്തി​ൽ ശ്രീ​രാ​ജ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ഴി​ക്ക​ര സ്വ​ദേ​ശി രാ​ഹു​ലി​നെ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ട്ടി നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ച​ത്. റ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് ക​യാ​ക്കി​ങ്ങി​ന് എ​ത്തി​യി​രു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ഗൈ​ഡും ഉ​ണ്ടാ​യി​രു​ന്നു.

ക​യാ​ക്കി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കോ​തേ​ത്ത് ക​ട​വി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ടി.​എ​സ് ക​നാ​ൽ വ​ഴി വീ​ണ്ടും തു​ഴ​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്താ​ൻ ശ്ര​മി​ച്ചു. പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​തേ​ത്തു​ക​ട​വി​ൽ നി​ന്ന് ര​ണ്ട് ബൈ​ക്കു​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​ത്തി​ലെ ഗൈ​ഡ് ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി ഡാ​നി ഗോ​ർ​ഗോ​ണി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:attack case tourist 
News Summary - Three members of a group that attacked tourists have been arrested
Next Story