Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightകാണിക്കവഞ്ചി മോഷണം:...

കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
സു​ധീ​ഷ്
cancel
camera_alt

സു​ധീ​ഷ്

പ​ര​വൂ​ർ: പ​ര​വൂ​രി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. പൂ​ത​ക്കു​ളം കൂ​നം​കു​ളം ച​രു​വി​ള​വീ​ട്ടി​ൽ സു​ധീ​ഷ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പൂ​ത​ക്കു​ളം കൂ​നം​കു​ളം പ​ര​ശും​മൂ​ട് ക്ഷേ​ത്ര​ത്തി​ലെ നി​ല​വി​ള​ക്കു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പൂ​ജാ സാ​മ​ഗ്രി​ക​ളും നാ​ല​മ്പ​ല​ത്തി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യും മോ​ഷ​ണം​പോ​യി.

ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ൾ​െ​പ്പ​ടെ പ​രി​ശോ​ധി​ച്ച് സു​ധീ​ഷാ​ണ് മോ​ഷ്ടാ​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ം ലഭിച്ചു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട വ​ഞ്ചി ക​ണ്ടെ​ത്തി.

ഇ​യാ​ൾ വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ച​തു​ൾ​പ്പ​ടെ​ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ്. റി​മാ​ൻ​ഡ് ചെ​യ്തു.

ക്രൈം ​എ​സ്.​ഐ വി​ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ നെ​ൽ​സ​ൺ, സി.​പി.​ഒ​മാ​രാ​യ ലി​ജു, ജ​യേ​ഷ്, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKollam News
News Summary - theft-Suspect arrested
Next Story