Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightമയ്യനാട്-പരവൂർ തീരദേശം...

മയ്യനാട്-പരവൂർ തീരദേശം മാലിന്യനിക്ഷേപ കേന്ദ്രമായി

text_fields
bookmark_border
waste dumping
cancel
camera_alt

മു​ക്കം ബീ​ച്ചി​ൽ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്രം

പ​ര​വൂ​ർ: മ​യ്യ​നാ​ട്-​പ​ര​വൂ​ർ തീ​ര​ദേ​ശം മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യ​താ​യി പ​രാ​തി. മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തും പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യും മു​ക്കം, പൊ​ഴി​ക്ക​ര തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളാ​ണ് ച​ണ്ടി ഡി​പ്പോ​യാ​യ​ത്. പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി സം​ഭ​രി​ക്കു​ന്ന മാ​ലി​ന്യ​വും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ സം​ഭ​രി​ക്കു​ന്ന മാ​ലി​ന്യ​വും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​വും കൂ​ടി​യാ​യ​തോ​ടെ ജി​ല്ല​യി​ൽ ടൂ​റി​സ്റ്റു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലെ​ത്തു​ന്ന പൊ​ഴി​ക്ക​ര മു​ക്കം ബീ​ച്ചു​ക​ൾ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്.

പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലും മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ച്ച്​ ഇ​വി​ട​ത്തെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. പെ​ട്ടി ഓ​ട്ടോ​ക​ളി​ൽ ദി​വ​സ​വും ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഇ​വി​ടേ​ക്കെ​ത്തി​ച്ച്​ കാ​യ​ലി​ൽ ത​ള്ളു​ന്ന​ത്.

കൂ​ടാ​തെ ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി ടാ​ങ്ക​ർ ലോ​റി​ക​ൾ കാ​യ​ലി​ൽ ഒ​ഴു​ക്കി വി​ടു​ന്ന​തും രാ​ത്രി​കാ​ഴ്ച​യാ​ണ്. ഇ​ത് ചോ​ദ്യം​ചെ​യ്ത മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ദു​ർ​ഗ​ന്ധം​മൂ​ലം കാ​ൽ​ന​ട​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് സി.​സി.​ടി.​വി സ്ഥാ​പി​ച്ച് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsWaste Dumping
News Summary - The Mayyanad-Paravur coastal area has become a waste dumping ground
Next Story