Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കള്‍ കാര്‍കയറി മരിച്ച സംഭവം; ഡ്രൈവറും കാറും കസ്റ്റഡിയില്‍

text_fields
bookmark_border
death
cancel

പരവൂര്‍: പൂതക്കുളം കോട്ടുവന്‍കോണത്ത് യുവാക്കള്‍ കാര്‍ കയറി മരിച്ച സംഭവത്തില്‍ ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. സംഭവസമയം കാര്‍ ഓടിച്ച കൂനംകുളം മേലതില്‍ വീട്ടില്‍ ആഷിക്കിനെയാണ് പരവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആഷിക്കിന്റെ പിതാവ് മോഹനന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12നാണ് കോട്ടുവന്‍കോണം വിഷ്ണുക്ഷേത്രത്തിന് സമീപം റോഡില്‍ കിടന്ന യുവാക്കളുടെ ശരീരത്തില്‍ കാര്‍ കയറിയത്. ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ കാര്‍ കണ്ടെത്തിയത്.

പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, വിനയന്‍, നിസാം, വിനോദ്, സി.പി.ഒമാരായ മുഹമ്മദ് ഷാഫി, സായിറാം, അനൂപ് എന്നിവരാണ് ആഷിക്കിനെ കസ്റ്റഡിയിലെടുത്തത്. വാഹനം വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The incident where the youth died by car accident-Driver and car in custody
Next Story