ശിവഗിരി തീർഥാടനം; ഇടത്താവളവും സ്വീകരണവും ഒരുക്കി പരവൂർ എസ്.എൻ.വി സമാജം
text_fields93-ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ വിളംബര സന്ദേശ പദയാത്ര പാറശാല ചൂഴാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
പരവൂർ: 93ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച് ഡിസംബർ 29, 30, 31 തീയതികളിൽ പരവൂർ വഴി കടന്നുപോകുന്ന പദയാത്ര സംഘങ്ങൾക്ക് പ്രാർഥന, വിശ്രമം, താമസം, ഭക്ഷണം എന്നിവക്ക് സൗകര്യം നൽകി സ്വീകരിക്കുവാൻ പരവൂർ എസ്.എൻ.വി സമാജം ഒരുങ്ങിക്കഴിഞ്ഞു.
സ്വീകരണത്തിനുള്ള സൗകര്യം എസ്.എൻ.വി സമാജംവക ഓഡിറ്റോറിയം, ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്. ഈവർഷം പുതുപ്പള്ളി തൃപ്പാദ ഗുരുകുലം ചേവണ്ണൂർ കളരി, തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം തീർത്ഥാടന പദയാത്ര സമിതി, ചക്കുപള്ളം കുമളി ശ്രീനാരായണ ധർമ്മാശ്രമം, കോട്ടയം ചീപ്പുങ്കൽ വിരിപ്പുകാല പദയാത്ര സമിതി, പുത്തൂർ ഗുരുധർമ പ്രചരണ സംഘം, നെടങ്ങോലം എസ്.എൻ.ഡി.പി ശാഖ നമ്പർ 861 തുടങ്ങിയ വിവിധ പ്രധാന പദയാത്ര സംഘങ്ങൾക്ക് സമാജം ആദിത്യമരുളുമെന്ന് പ്രസിഡന്റ് എസ്. സാജൻ, സെക്രട്ടറി അഡ്വ. എ. അരുൺലാൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

