പതിനാലുകാരിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
text_fieldsപരവൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. വര്‍ക്കല മൂങ്കോട് ശ്രീ ഭവനില്‍ ശ്രീജിത്ത് (25) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് വൈകീട്ട് പെണ്‍കുട്ടി സഹോദരനൊപ്പം സൈക്കിളില്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് യുവാവ് സ്കൂട്ടറിലെത്തി തടഞ്ഞുനിര്‍ത്തി. വഴി ചോദിക്കുന്ന വ്യാജേന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കടന്നുപിടിക്കുകയായിരുന്നു.
പെണ്‍കുട്ടി പരവൂര്‍ പൊലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്, എ.എസ്.ഐ മാരായ അജയന്, രമേശ് എസ്.സി.പി.ഒ ഗീത, സി.പി.ഒമാരായ അരുണ്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

