Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങൾക്കിടയിൽ സ്കൂട്ടർ കുടുങ്ങി യാത്രക്കാരിയുടെ കാൽ അറ്റു

text_fields
bookmark_border
വാഹനങ്ങൾക്കിടയിൽ സ്കൂട്ടർ കുടുങ്ങി യാത്രക്കാരിയുടെ കാൽ അറ്റു
cancel

പ​റ​വൂ​ർ: ന​ഗ​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നും ടോ​റ​സ് ലോ​റി​ക്കി​ട​യി​ലും കു​ടു​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യു​ടെ കാ​ൽ അ​റ്റു.

ആ​ലു​വ കീ​ഴ്മാ​ട് എ​രു​മ​ത്ത​ല കോ​വാ​ട്ട് വീ​ട്ടി​ൽ കെ.​യു. പ്രി​യ​ങ്ക (35)ക്കാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ന​ഗ​ര​ത്തി​ൽ മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ബാ​രി​ടോ​ൺ ഫാ​ർ​മ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പ്രി​യ​ങ്ക ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് സ്കൂ​ട്ട​റി​ൽ എ​ത്തി​യ​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന്​ ഏ​ഴി​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന ‘അ​ഞ്ജ​ലി’ എ​ന്ന ബ​സ് റോ​ഡി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ൽ വ​ന്ന യു​വ​തി​യു​ടെ സ്കൂ​ട്ട​റി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടോ​റ​സി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ബ​സി​ന്റെ മു​ൻ ച​ക്ര​ത്തി​ന​ടി​യി​ലേ​ക്കും യു​വ​തി ടോ​റ​സി​ന​ടി​യി​ലേ​ക്കും തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ വ​ല​തു​കാ​ലി​ൽ ടോ​റ​സി​ന്റെ ട​യ​ർ ക​യ​റി​യി​റ​ങ്ങി.

വ​ല​തു​കാ​ലി​ന്റെ പാ​ദ​ത്തി​ന് മു​ക​ളി​ൽ നി​ന്ന് അ​റ്റ നി​ല​യി​ലാ​യി​രു​ന്ന പ്രി​യ​ങ്ക​യെ ആ​ദ്യം താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്​ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

അപകടം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആക്ഷേപം

പ​റ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നും ടോ​റ​സ് ലോ​റി​ക്കി​ട​യി​ലും കു​ടു​ങ്ങി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി പ്രി​യ​ങ്ക (35) യു​ടെ കാ​ൽ അ​റ്റു​പോ​യ​ത് ടോ​റ​സ് ലോ​റി​ക്കാ​ര​ന്റെ അ​നാ​സ്ഥ കാ​ര​ണ​മാ​ണ​ന്ന് നാ​ട്ടു​കാ​ർ. ആ​ലു​വ കീ​ഴ്മാ​ട് എ​രു​മ​ത്ത​ല കോ​വാ​ട്ട് വീ​ട്ടി​ൽ കെ.​യു. പ്രി​യ​ങ്ക​യു​ടെ വ​ല​തു​കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​ൻ ഇ​ട​യാ​യ അ​പ​ക​ട​ത്തി​ന് കാ​ര​ണം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ആ​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും അ​നു​വാ​ദ​മു​ള്ള​ത്. താ​ര​ത​മേ​ന്യ വീ​തി കു​റ​ഞ്ഞ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യ​പ്പോ​ഴാ​ണ് ട്രാ​ഫി​ക്ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ചേ​ർ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പ് നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ കു​റ​ച്ച് ദി​വ​സം തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ പൊ​ലീ​സി​നെ നി​യോ​ഗി​ച്ച് തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​രു​ന്നു.

ന​ഗ​ര​സ​ഭ​യും പൊ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​സ്ഥ കാ​ണി​ച്ച​തോ​ടെ സ്റ്റാ​ൻ​ഡി​ൽ നി​ന്നി​റ​ങ്ങു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​വി​ടെ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റാ​ൻ തു​ട​ങ്ങി. ഇ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. പ​ക​ൽ ടോ​റ​സ് പോ​ലു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി ഇ​വ​ർ ചീ​റി​പ്പാ​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scooter gets stuck between vehicles passenger's leg amputated
Next Story