പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വിചാരണ പത്തിലേക്ക് മാറ്റി
text_fieldsപരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ പരവൂർ കോടതി ഫെബ്രുവരി പത്തിലേക്ക് മാറ്റി. പ്രതികൾക്ക് സൗജന്യമായി നൽകേണ്ട എഫ്.ഐ.ആർ, സാക്ഷിമൊഴികൾ, മൊഴികൾ, കുറ്റപത്രം തുടങ്ങിയവയുടെ 4022 പേജ് വീതം ഓരോ പ്രതിക്കും നൽകണമെങ്കിൽ ലക്ഷക്കണക്കിന് പേപ്പർ വേണമെന്നും അതിനായുള്ള പണം അനുവദിക്കുന്നതിന് ക്രൈംബ്രാഞ്ച് സർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പാരിപ്പള്ളി രവീന്ദ്രനും പ്രതികൾക്കുവേണ്ടി അഡ്വ. ആർ. ലതയും കോടതിയിൽ ഹാജരായി.

