Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവ്യത്യസ്ത അധ്യാപന...

വ്യത്യസ്ത അധ്യാപന ശൈലിയുമായി പ്രമോദ് മാല്യങ്കര

text_fields
bookmark_border
Pramod Malyankara
cancel
camera_alt

പ്രമോദ് മാല്യങ്കര

പറവൂർ: നൂതന മാർഗങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠനമാതൃകകൾ കാണിച്ചുനൽകിയ പ്രമോദ് മാല്യങ്കര എന്ന അധ്യാപകൻ ഈ അധ്യാപകദിനത്തിലും തിരക്കിലാണ്. എറണാകുളം ജില്ലയിലെ പറവൂർ എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിലെ സാമ്പത്തികശാസ്ത്ര അധ്യാപകനാണ്​ പ്രമോദ് മാല്യങ്കര.

ഹയർ സെക്കൻഡറിയിൽ സാമ്പത്തികശാസ്ത്രം പഠിപ്പിക്കാൻ പാഠഭാഗങ്ങൾ പാട്ട് രൂപത്തിൽ തയാറാക്കിയും സ്കിറ്റ്, മൈം, ചാക്യാർകൂത്ത് തുടങ്ങിയവയിലൂടെ അവതരിപ്പിച്ചും അധ്യാപകൻ ശ്രദ്ധേയനായിരുന്നു. ലോക്ഡൗൺകാലത്ത് വിദ്യാഭ്യാസം ഓൺലൈൻ ആയപ്പോൾ പാഠഭാഗങ്ങൾ ഓഡിയോ ബുക്കി​െൻറയും വിഡിയോ ബുക്കി​െൻറയും രൂപത്തിലാക്കി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ നൂറിൽപരം കരിയർ ടിപ്സ് വിഡിയോകൾ തയാറാക്കി കൈയടി നേടി.

സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികച്ച സംഘാടകൻ കൂടിയാണ്​. സാമ്പത്തിക ശാസ്ത്രത്തിന് പുറമെ മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം സ്കൂളിലെ കൗൺസലിങ് സെൻററി​െൻറയും നേതൃത്വം നൽകിവരുന്നു.

ഗുരുശ്രേഷ്ഠ അധ്യാപക പുരസ്കാരം, ക്രിയേറ്റിവ് ടീച്ചർ അവാർഡ്, ടീച്ചർ എക്സലൻറ്​ അവാർഡ്, ഇന്നവേറ്റിവ് ടീച്ചർ അവാർഡ് തുടങ്ങി 15ൽപരം പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​. കരിയർ ഗൈഡൻസ് കൗൺസിലിങ് ഹയർ സെക്കൻഡറി വിഭാഗം എറണാകുളം ജില്ല ജോയൻറ്​ കോഓഡിനേറ്റർ കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers day
News Summary - Pramod Malyankara with different teaching style
Next Story