പരവൂർ: പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കൂരയിൽ താമസിച്ചിരുന്ന വയോധിക ദമ്പതികൾക്ക് കിടപ്പാടം നിർമിച്ചുനൽകി പരവൂർ പൊലീസ്. ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം കുന്നുബംഗ്ലാവിൽ വേലുക്കുട്ടി-സരസ്വതി ദമ്പതിമാർക്കാണ് സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകിയത്.
സ്റ്റേഷൻ ഓഫിസർ ആർ. രതീഷിെൻറ നേതൃത്വത്തിൽ പരവൂർ സ്റ്റേഷനിലെ പൊലീസുകാരിൽ നിന്ന് സമാഹരിച്ച 10,000 രൂപ കൊണ്ടാണ് വീടുപണി തുടങ്ങിയത്.
കോവിഡ് കാലത്ത് പട്ടിണി കിടക്കുന്ന വയോധികരെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ദമ്പതികളുടെ ദയനീയാവസ്ഥ പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്. കൊല്ലം അഡീഷനൽ എസ്.പി ജോസി ചെറിയാൻ താക്കോൽദാനം നിർവഹിച്ചു. സ്റ്റേഷൻ ഓഫിസർ ആർ. രതീഷ് അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്, പരവൂർ എസ്.ഐ വി. വിജയകുമാർ, വിജിത്ത്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒ ശ്രീലത, പി.ആർ.ഒ. ഷീജ, എസ്.പി.സി അസി. നോഡൽ ഓഫിസർ പി. അനിൽകുമാർ എന്നിവർ പെങ്കടുത്തു.