Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightപൈ​പ്പ് കാ​ണാ​താ​യി...

പൈ​പ്പ് കാ​ണാ​താ​യി എ​ന്നാ​രോ​പി​ച്ച് വാ​ക്കു​ത​ര്‍ക്കം; വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച കേസിലെ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പൈ​പ്പ് കാ​ണാ​താ​യി എ​ന്നാ​രോ​പി​ച്ച് വാ​ക്കു​ത​ര്‍ക്കം; വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച കേസിലെ പ്ര​തി പി​ടി​യി​ൽ
cancel

പ​ര​വൂ​ര്‍: പു​ത്ത​ന്‍കു​ള​ത്ത് വീ​ട്ട​മ്മ​യെ മ​ര്‍ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പ​ര​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​ഴു​കു​പാ​റ​യി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി തെ​റ്റി​ക്കു​ളം പ്ര​ണ​വ​ത്തി​ല്‍ പ്ര​ദീ​പി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പു​ത്ത​ന്‍കു​ളം തെ​റ്റി​ക്കു​ളം സ്വ​ദേ​ശി റീ​നാ ഭ​വ​നി​ല്‍ പ്ര​സ​ന്ന​കു​മാ​രി​ക്കാ​ണ് ക​ഴി​ഞ്ഞ മാ​സം രാ​ത്രി ഒ​മ്പ​തി​ന് വീ​ടി​നു സ​മീ​പ​ത്തു​െ​വ​ച്ച് മ​ര്‍ദ​ന​മേ​റ്റ​ത്. പ്ര​സ​ന്ന​കു​മാ​രി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ വ​ര്‍ക്‌​ഷോ​പ് കെ​ട്ടി​ട​ത്തിെൻറ ഉ​ട​മ​യാ​ണ് പ്ര​തി പ്ര​ദീ​പ്.

വ​ര്‍ക്‌​ഷോ​പ്പി​ല്‍ നി​ന്ന്​ പൈ​പ്പ് കാ​ണാ​താ​യി എ​ന്നാ​രോ​പി​ച്ച് പ്ര​സ​ന്ന​കു​മാ​രി​യു​മാ​യി അ​ന്നേ ദി​വ​സം ഉ​ച്ച​ക്ക് വാ​ക്കു​ത​ര്‍ക്കം ന​ട​ന്നി​രു​ന്നു. ശേ​ഷം രാ​ത്രി വീ​ടി​നു സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്ര​സ​ന്ന​കു​മാ​രി​യെ പ്ര​ദീ​പ് ഒ​ളി​ച്ചി​രു​ന്ന് മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പൊ​ലീ​സ് എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. പ്ര​സ​ന്ന​കു​മാ​രി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഒ​ഴു​കു​പാ​റ​യി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptparavoor
News Summary - murder attempt on housewife accused arrested
Next Story