വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsശ്യാംലാൽ
പരവൂര്‍: മദ്യപിച്ച് ഓഫിസിലെത്തി വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തോപ്പിൽ വീട്ടിൽ ശ്യാംലാലാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് പൂതക്കുളം വില്ലേജ് ഓഫിസിലാണ് സംഭവം. ചാത്തന്നൂർ എ.സി.പി ആവശ്യപ്പെട്ട രേഖകള്‍ വേണമെന്നു പറഞ്ഞാണ് ശ്യാംലാല്‍ എത്തിയത്.
ഒാണാവധിയായതിനാല് ഉടന്‍ തന്നെ പേപ്പറുകള്‍ തയാറാക്കുമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെയാണ് ഇയാള്‍ അസഭ്യം പറയുകയും ൈകയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. ഇയാളെ പിന്തിരിപ്പിച്ചുവിടാന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിെൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിജിത്.കെ.നായരും സംഘവുമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

