Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ജോജോ (28)
Listen to this Article
പരവൂർ: ഭാഗിക ശ്രവണശേഷിയുള്ള മുപ്പതുകാരിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പരവൂർ കുറുമണ്ടൽ ജോജി ഭവനിൽ ജോജോ (28) ആണ് പിടിയിലായത്.
യുവതിയിൽനിന്ന് ഇയാൾ സ്വർണമാല പണയം വെക്കുന്നതിന് വാങ്ങിയിരുന്നു. ഈ മാല തിരികെ നൽകാതിരുന്നത് സംബന്ധിച്ച് ചോദിച്ചതിനെ തുടർന്നാണ് വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ വീട്ടിലെത്തി ഇയാൾ ആക്രമിച്ചത്. യുവതിയുടെയും മക്കളുടെയും നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. യുവതിയുടെ മാതാവിന്‍റെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, വിനയൻ, എ.എസ്.ഐ രമേഷ്, സി.പി.ഒ ജയേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Next Story

