Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightകൗതുകമായി ചേന്ദമംഗലം...

കൗതുകമായി ചേന്ദമംഗലം പഞ്ചായത്തിലെ പത്രികാസമർപ്പണം

text_fields
bookmark_border
കൗതുകമായി ചേന്ദമംഗലം പഞ്ചായത്തിലെ പത്രികാസമർപ്പണം
cancel
camera_alt

ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ ബെന്നി ജോസഫ്​ പത്രിക സമർപ്പിക്കുന്നു

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ബെ​ന്നി ജോ​സ​ഫി​െൻറ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം കൗ​തു​ക​ക്കാ​ഴ്ച​യാ​യി. ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​െൻറ വ​ര​ണാ​ധി​കാ​രി​യാ​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ടി. ​സ​ഹീ​ർ മു​മ്പാ​കെ​യാ​ണ് ബെ​ന്നി ജോ​സ​ഫ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം എ​റ​ണാ​കു​ളം ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റാ​യി വി​ര​മി​ച്ച ഇ​ദ്ദേ​ഹം ഒ​രു വ​ർ​ഷം സ​പ്ലൈ ഓ​ഫി​സ​റാ​യും മൂ​ന്ന് വ​ർ​ഷം റേ​ഷ​നി​ങ്​ ഇ​ൻ​സ്പെ​ക്ട​റാ​യും പ​റ​വൂ​രി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു ഇ​രു​വ​രും. കു​റ​ച്ചു​കാ​ലം മു​മ്പ്​ വ​രെ ത​ങ്ങ​ളു​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ആ​ൾ സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യം അ​ണി​ഞ്ഞെ​ത്തി​യ​ത് ജീ​വ​ന​ക്കാ​രി​ലും ആ​ശ്ച​ര്യ​മു​യ​ർ​ത്തി.

കൂ​ട്ടു​കാ​ട് സ​ദ്ഗ​മ​യ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ൻ​റ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം, കേ​ര​ള ക​ർ​ഷ​ക സം​ഘം ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബെ​ന്നി ജോ​സ​ഫ് മി​ക​ച്ച സം​ഘാ​ട​ക​നും വാ​ഗ്മി​യു​മാ​ണ്. ഭാ​ര്യ ബി​നു തോ​മ​സ്, സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ബെ​ന്നി ജോ​സ​ഫ് പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​ത്.യാ​യ ബെ​ന്നി ജോ​സ​ഫ് വ​ര​ണാ​ധി​കാ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ടി. ​സ​ഹീ​ർ മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nomination submissionChendamangalampanchayat election 2020
Next Story