Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സഹായത്തിന്‍റെ പങ്ക് നൽകാതിരുന്നതിന് മകളുടെ കാൽ അടിച്ചൊടിച്ചു; പിതാവ് പിടിയിൽ

text_fields
bookmark_border
സർക്കാർ സഹായത്തിന്‍റെ പങ്ക് നൽകാതിരുന്നതിന് മകളുടെ കാൽ അടിച്ചൊടിച്ചു; പിതാവ് പിടിയിൽ
cancel

പരവൂർ: വീട് നിർമിക്കുന്നതിന് ലഭിച്ച ഗ്രാന്‍റിന്‍റെ പങ്ക് നൽകാതിരുന്ന മകളെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ നെടുങ്ങോലം കൂനയിൽ സ്വദേശി അജയൻ (47) ആണ് പിടിയിലായത്.

മകൾക്ക് പരവൂർ നഗരസഭയിൽ നിന്ന് വീട് നിർമിക്കുന്നതിന് ഗ്രാന്‍റ് അനുവദിച്ചിരുന്നു. പണം ഉപയോഗിച്ച് അവർ ഗൃഹനിർമാണ സാമഗ്രികൾ ഇറക്കി വീട് പണി ആരംഭിച്ചു. വീട്ടിൽ നിന്ന് പാരിപ്പള്ളിയിലേക്ക് കുറേ നാളുകളായി മാറിത്താമസിച്ച് വന്ന ഇവരുടെ പിതാവ് എത്തുകയും പണത്തിന്‍റെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു.

പണം കൊടുക്കുന്നതിന് മകൾ വിസമ്മതിച്ച പ്രകോപനത്തിൽ ഇയാൾ ആക്രമിക്കുകയായിരുന്നു. കട്ടള ഉപയോഗിച്ച് അടിച്ച് മകളുടെ കാലിലെ അസ്ഥി ഒടിച്ചു. മകൾ നെടുങ്ങോലം ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, വിനോദ്, സജിമോൻ സി.പി.ഒ മാരായ ഷഫീർ, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daughters leg breaked for not sharing government aid; Father arrested
Next Story