വയോധികനെ പോക്സോ കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
text_fieldsപറവൂർ: 73 കാരനെ പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമമെന്ന് പരാതി. കോതകുളം ഐശ്വര്യ നഗർ റെസിഡന്റ്സിൽ താമസിക്കുന്ന വയോധികനാണ് പറവൂർ പൊലീസിലും മുനമ്പം ഡിവൈ.എസ്.പിക്കും പരാതി നൽകിയത്. 40 വർഷം അന്യനാട്ടിലായിരുന്ന ഇദ്ദേഹം ഏഴ് വർഷം മുമ്പാണ് ഇവിടെ താമസമാക്കിയത്. കഴിഞ്ഞ ദിവസമാണ് പോക്സോ കേസിൽ കുടുക്കുമെന്ന് കാട്ടി തപാലിൽ ഊമക്കത്ത് ലഭിച്ചത്.
അയൽവാസിയുടെ കുട്ടികളോട് മോശമായി പെരുമാറിയതിന്റെ വീഡിയോ കൈവശമുണ്ടെന്നും ചോദിക്കുന്ന പണം തന്നില്ലെങ്കിൽ മകൾക്കുൾപ്പടെ വീഡിയോ അയച്ച് പരസ്യപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. പ്രശ്നം പുറത്ത് വരാതിരിക്കണമെങ്കിൽ 15 ലക്ഷം രൂപ തരണമെന്നും മുൻകൂറായി രണ്ട് ലക്ഷം രൂപ തൊട്ടടുത്ത കടയിൽ എൽപ്പിക്കണമെന്നും ഇല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
സംശയമുള്ള വ്യക്തിയുടെ പേര് പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നയാളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

