Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightആത്മഹത്യശ്രമം നടത്തിയ...

ആത്മഹത്യശ്രമം നടത്തിയ അംഗൻവാടി ജീവനക്കാരി മൂന്നുപേർക്കെതിരെ പരാതി നൽകി

text_fields
bookmark_border
ആത്മഹത്യശ്രമം നടത്തിയ അംഗൻവാടി ജീവനക്കാരി മൂന്നുപേർക്കെതിരെ പരാതി നൽകി
cancel

പരവൂർ: ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് ആത്മഹത്യശ്രമം നടത്തിയ അംഗൻവാടി ജീവനക്കാരി പൊലീസിൽ പരാതി നൽകി.

അപമാര്യാദയായി പെരുമാറിയെന്ന കാരണം പറഞ്ഞ് ഇത്തിക്കര ബ്ലോക്ക്‌ സി.ഡി.പി.ഒ സസ്പെൻഷൻ ഉത്തരവ് നൽകിയതിനെതുടർന്ന് വെള്ളിയാഴ്ചയാണ് ചിറക്കരയിലെ അംഗൻവാടിയിലെ ജീവനക്കാരി തൂങ്ങിമരിക്കാൻ ശ്രമിച്ചത്.

ശിശുവികസന സമിതി ഓഫിസർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ, ഒരു പഞ്ചായത്തംഗം എന്നിവർക്കെതിരെയാണ് ജീവനക്കാരി പൊലീസിൽ പരാതി നൽകിയത്.

എന്നാൽ, സസ്പെൻഷൻ നടപടി നിയമപ്രകാരമാണെന്നും നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെന്നുമാണ് സി.ഡി.പി.ഒയുടെ വിശദീകരണം.

Show Full Article
TAGS:suicide attemptAnganwadi workerparavoor
News Summary - Anganwadi worker who attempted suicide has lodged a complaint against three persons
Next Story