Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightല​ഹ​രി വി​രു​ദ്ധ...

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി ശ്രീ​ല​ങ്ക​യി​ലേ​ക്ക്​ സൈ​ക്കി​ളി​ൽ സൗ​ഹൃ​ദ യാ​ത്ര​ക്ക് ഒ​രു​ങ്ങി മൂ​വ​ർ സം​ഘം

text_fields
bookmark_border
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി ശ്രീ​ല​ങ്ക​യി​ലേ​ക്ക്​ സൈ​ക്കി​ളി​ൽ സൗ​ഹൃ​ദ യാ​ത്ര​ക്ക് ഒ​രു​ങ്ങി മൂ​വ​ർ സം​ഘം
cancel

പ​റ​വൂ​ർ: ല​ഹ​രി​ക്കെ​തി​രെ സ​ന്ദേ​ശ​വു​മാ​യി മ​ണ്ണി​നേ​യും പ്ര​കൃ​തി​യേ​യും മ​നു​ഷ്യ​നേ​യും തൊ​ട്ട​റി​ഞ്ഞ് കൊ​ച്ചി മു​ത​ൽ ശ്രീ​ല​ങ്ക വ​രെ സൈ​ക്കി​ളി​ൽ സൗ​ഹൃ​ദ​യാ​ത്ര​ക്ക് ഒ​രു​ങ്ങി മൂ​വ​ർ സം​ഘം. പ​റ​വൂ​ർ പെ​രു​വാ​രം ത​ച്ച​ങ്ങാ​ട്ട് ശ്യാം ​രാ​ജ്, പെ​രു​മ്പ​ട​ന്ന കൊ​ച്ചു​പ​റ​മ്പ് കെ.​ഡി. ലൈ​ജു, നെ​ട്ടൂ​ർ നെ​ടും​കു​ഴി നി​ക്സ​ൺ എ​ന്നി​വ​രാ​ണ് 2200 കി​ലോ​മീ​റ്റ​റോ​ളം സൈ​ക്കി​ളി​ൽ സൗ​ഹൃ​ദ സ​വാ​രി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ഇ​വ​രു​ടെ യാ​ത്ര ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പ​റ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​വ​ർ ഒ​രു​മി​ച്ച് ഒ​ട്ടേ​റെ യാ​ത്ര​ക​ൾ സൈ​ക്കി​ളി​ൽ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ നി​ന്ന് മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് യാ​ത്ര ഇ​താ​ദ്യം. ഇ​ടു​ക്കി, രാ​ജാ​ക്കാ​ട്, പൂ​പ്പാ​റ, ബോ​ഡി​മെ​ട്ട്, തേ​നി വ​ഴി നാ​ഗ​പ​ട്ട​ണ​ത്തെ​ത്തും. ഇ​വി​ടെ നി​ന്ന് ക​പ്പ​ൽ മാ​ർ​ഗം യാ​ത്ര ചെ​യ്ത് ശ്രീ​ല​ങ്ക​യി​ലെ ക​ങ്കേ​ശു​പ​ട്ട​ണ​ത്ത് എ​ത്തി​ച്ചേ​രും. മു​ല്ല​ത്തീ​വ്, ജാ​ഫ്ന വ​ഴി 24ന് ​കൊ​ളം​ബോ​യി​ലെ​ത്തും. ഇ​വി​ടെ നി​ന്ന് സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ശ്രീ​ല​ങ്ക​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​നാ​ണ് പ​രി​പാ​ടി. കു​റ​ഞ്ഞ​ത് 100 കി​ലോ​മീ​റ്റ​റോ​ളം ദി​വ​സ​വും സ​ഞ്ച​രി​ക്കും. സൗ​ഹൃ​ദ സ​വാ​രി​യാ​യ​തി​നാ​ൽ ഉ​ച്ച​വെ​യി​ലും രാ​ത്രി​യു​ള്ള സ​ഞ്ചാ​ര​വു​മെ​ല്ലാം ഒ​ഴി​വാ​ക്കും. മ​ത്സ​ര​ങ്ങ​ളി​ലും മ​റ്റ് സ​ഞ്ചാ​ര​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​ർ കൊ​ണ്ട് 400 കി​ലോ​മീ​റ്റ​ർ വ​രെ ഇ​വ​ർ പി​ന്നി​ട്ടി​ട്ടു​ണ്ട്.

ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റം നേ​തൃ​ത്വം ന​ൽ​കു​ന്ന ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ച​ര​ണാ​ർ​ഥം കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ നി​ര​വ​ധി ത​വ​ണ സൈ​ക്കി​ളി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. സൈ​ക്ലി​സ്റ്റ് ക്ല​ബാ​യ ഓ​ഡ​ന്റ് ക്ല​ബ് ഫ്രാ​ൻ​സി​ൽ സം​ഘ​ടി​പ്പി​ച്ച റൈ​ഡി​ൽ 83 മ​ണി​ക്കൂ​ർ കൊ​ണ്ട് 1219 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ മ​ല​യാ​ളി​യാ​ണ് പെ​രു​മ്പ​ട​ന്ന​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന കെ.​ഡി. ലൈ​ജു. കൂ​ടാ​തെ 100 മ​ണി​ക്കൂ​ർ കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ നി​ന്ന് സൈ​ക്കി​ളി​ൽ നേ​പ്പാ​ളി​ലെ​ത്തി​യെ​ന്ന മി​ക​ച്ച നേ​ട്ട​വും ലൈ​ജു​വി​ന് സ്വ​ന്തം. നെ​ട്ടൂ​രി​ൽ കാ​ർ​പെ​ന്റ​ർ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന നി​ക്സ​ൺ, ട്ര​യാ​ത്ത് ലോ​ണി​ലും പെ​ന്റാ​ത്ത് ലോ​ണി​ലും ദേ​ശീ​യ ത​ല​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​നാ​ണ്. മാ​ര​ത്ത​ൺ മ​ത്സ​ര​ങ്ങ​ളി​ലും നി​ക്സ​ൺ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന്റെ വ​ലി​യ അ​നു​ഭ​വ​മാ​ണ് റ​ഫ്രി​ജ​റേ​റ്റ​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ ശ്യാം​രാ​ജി​നു​ള്ള​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച സാ​ന്റ് മോ​ണി​ക്ക പ​ദ്ധ​തി​യു​ടെ ആ​ദ്യ യാ​ത്ര​ക്കാ​രാ​ണ് ത​ങ്ങ​ളെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ജൂ​ലൈ മൂ​ന്നി​ന് ഇ​വ​ർ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankaanti-druglife`Kerala
News Summary - A group of three people joined a friendly bicycle ride to Sri Lanka to raise a message against Lahari.
Next Story