ക്ഷേത്രക്കുളത്തിൽ ബിരുദ വിദ്യാർഥിനി മരിച്ചനിലയിൽ
text_fieldsപറവൂർ: പെരുവാരം മഹാദേവ ക്ഷേത്ര കിഴക്കേ നടയിലെ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്പിൽ വിജയൻപിള്ളയുടെയും മഞ്ജുവിെൻറയും മകൾ ഹരിതയാണ് (18) മരിച്ചത്. ബിരുദ വിദ്യാർഥിനിയാണ്. ബുധനാഴ്ച രാത്രി മുതൽ ഹരിതയെ വീട്ടിൽനിന്ന് കാണാതായി. വ്യാഴാഴ്ച രാവിലെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടെ പത്തോടെ ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങി. പൊലീസും അഗ്നിരക്ഷാസേനയും മൃതദേഹം കരക്കുകയറ്റി. പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. ഹരിത എഴുതിയതെന്ന് കരുതുന്ന കത്ത് വീട്ടിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. സഹോദരി: ഹർഷ.

