Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവികസനമുന്നേറ്റവുമായി...

വികസനമുന്നേറ്റവുമായി പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
വികസനമുന്നേറ്റവുമായി പഞ്ചായത്ത് ബജറ്റ്
cancel
camera_alt

പേരയം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ജാ സു​ജി​ത്ത് അ​വ​ത​രി​പ്പി​ക്കുന്നു

പേ​ര​യം

പേ​ര​യം: സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നും വ​യോ​ജ​ന​ക്ഷേ​മ​ത്തി​നും മു​ന്‍ഗ​ണ​ന ന​ല്‍കി പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ 2026-27 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ജാ സു​ജി​ത്ത് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ശ്യാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ​ക​ളു​ടെ സാ​മൂ​ഹ്യ​സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണ​ത്തി​നും വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് ബ​ജ​റ്റി​ല്‍ പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ല്‍കി​യി​ട്ടു​ണ്ട്.

ഇ​ള​മ്പ​ള്ളൂ​ര്‍

ഇ​ള​മ്പ​ള്ളൂ​ര്‍: പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ അ​രോ​ഗ്യം, ശു​ചി​ത്വം, കു​ടി​വെ​ള്ളം, പാ​ര്‍പ്പി​ടം എ​ന്നീ മേ​ഖ​ല​ക​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കി​യ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ബ​മോ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് സി​ന്ധു ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 46.51കോ​ടി രൂ​പ വ​ര​വും 45.96 കോ​ടി രൂ​പ ചെ​ല​വും, 54,65,198 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.

പെ​രി​നാ​ട്

പെ​രി​നാ​ട്: പാ​ര്‍പ്പി​ടം, കു​ടി​വെ​ള്ളം, മാ​ലി​ന്യ​സം​സ്‌​ക​ര​ണം എ​ന്നി​വ​ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കി​യ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്‌ നൗ​ഫി​യ ഷി​യാ​സ് അ​വ​ത​രി​പ്പി​ച്ചു. 37 കോ​ടി രൂ​പ വ​ര​വും 36.5 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. പ്ര​സി​ഡ​ന്റ് വി. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പോരുവഴി

പോ​രു​വ​ഴി: പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ന്റെ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​മോ​ഹ​ന​ൻ അ​വ​ത​രി​പ്പി​ച്ചു. 51.47 കോ​ടി രൂ​പ വ​ര​വും 51.27 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന മി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​നു ഐ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗം കേ​ന്ദ്ര-​സം​സ്ഥാ​ന ഗ്രാ​ന്റു​ക​ളി​ൽ നി​ന്നാ​ണ്. പ​ദ്ധ​തി വി​ഹി​ത​മാ​യി 32.22 കോ​ടി രൂ​പ​യും, സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​നാ​യി 13.70 കോ​ടി രൂ​പ​യും ല​ഭി​ക്കും.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ലൂ​ടെ 9.50 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നി​കു​തി വ​രു​മാ​ന​ത്തി​ലൂ​ടെ 85 ല​ക്ഷം രൂ​പ​യും നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ലൂ​ടെ 51.17 ല​ക്ഷം രൂ​പ​യു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetdevelopmentPanchayat
News Summary - Panchayat budget with development initiatives
Next Story