Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം വൈ.എം.സി.എയുടെ...

കൊല്ലം വൈ.എം.സി.എയുടെ ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

text_fields
bookmark_border
ymca,ymca kollam
cancel

കൊല്ലം: വർഷങ്ങൾ നീണ്ട നിയമവ്യവഹാരങ്ങൾക്കൊടുവിൽ, വൈ.എം.സി. എ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു.

വൈ.എം.സി.എ സമർപ്പിച്ച റിവ്യൂ അപേക്ഷ തള്ളിയതായി അഡീഷനൽ ചീഫ്​ സെക്രട്ടറി എ. ജയതിലക്​ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. പാട്ടവ്യവസ്ഥകൾ ലംഘിച്ചും നിയമവിരുദ്ധമായുമാണ്​ സർക്കാർ ഭൂമി വൈ.എം.സി.എ കൈവശം ​െവച്ചിരിക്കുന്നതെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടക്കരാർ പുതുക്കാനുള്ള അപേക്ഷ നൽകിയില്ലെന്നു മാത്രമല്ല, 1985^86 സാമ്പത്തിക വർഷം മുതൽ പാട്ടത്തുക അടയ്​ക്കാതെ 6.03 ​കോടി പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്​തു​. അതേസമയം, ഭൂമിയിൽ വാണിജ്യാവാശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിച്ച്​, വാടകയിനത്തിലടക്കം ലക്ഷങ്ങളു​െട വരുമാനമുണ്ടാക്കുകയും ചെയ്​തു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് 2007ലെ ഭൂമി തിരിച്ചുപിടിക്കാനുള്ള ആദ്യ തീരുമാനം ശരി​െവച്ചുകൊണ്ടുള്ള​ സർക്കാർ ഉത്തരവ്​.

ഭൂമിയുടെ വില 25 കോടി, പാട്ടത്തുക 380 രൂപ

കൊല്ലം ഇൗസ്​റ്റ്​ വില്ലേജ്​ പരിധിയിൽ എസ്​.എൻ.വി പാലസിന്​ സമീപമുള്ള, 84. 825 സെൻറ്​ ഭൂമിക്ക്​ നിലവിൽ 25 കോടി മതിപ്പ്​ വിലയുണ്ടെന്നാണ്​ ​കലക്​ടറുടെ റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്​. 1930, 1934 വർഷങ്ങളിൽ രാജഭരണകാലത്താണ്​ വിദേശ​ സൊസൈറ്റിയായി രജിസ്​റ്റർ ചെയ്​ത്​ പ്രവർത്തിച്ചിരുന്ന നാഷനൽ കൗൺസിൽ ഒാഫ്​ വൈ.എം.സി.എ ഒാഫ്​ ഇന്ത്യ, ബർമ, സിലോണിന്​ 99 വർഷത്തേക്ക്​ പാട്ടത്തിന്​ ഭൂമി നൽകിയത്​.

380 രൂപയായിരുന്നു പാട്ടത്തുക​. 1960 ലെ കേരള ലാൻഡ്​ അസൈൻമെൻറ്​ നിയമം പ്രാബല്യത്തിൽ വന്നതോടെ 1947 കുത്തകപ്പാട്ടം നിയമം പ്രസക്തമല്ലാതായി. തുടർന്ന്,​ പുതിയ നിയമമനുസരിച്ച്​ പാട്ടക്കരാർ പുതുക്കണമെന്ന നിബന്ധനയനുസരിച്ച്​ കരാർ പുതുക്കാൻ ജില്ല കലക്​ടറും തഹസിൽദാറും നിരന്തരം ആവശ്യപ്പെട്ടിട്ടും അപേക്ഷ സമർപ്പിക്കാൻ വൈ.എം.സി.എ കൂട്ടാക്കാതെ വന്നതോടെ 2007ലാണ്​ സർക്കാർ ആദ്യമായി നടപടി സ്വീകരിച്ചത്​. 2007 ജൂണിൽ പാട്ടക്കരാർ റദ്ദാക്കി. ഇതിനെതിരെ വൈ.എം.സി.എ ഹൈകോടതിയെ സമീപിച്ചതോടെ 2007 ജൂൺ 20ന്​ ഉത്തരവ്​​ സ്​റ്റേ ചെയ്​തു.

തുടർന്ന്​, കലക്​ടർ നോട്ടീസ്​ നൽകി. വൈ.എം.സി.എയുടെ ഭാഗം കേട്ട കലക്​ടറും 2010 ജനുവരി 28ന്​ കരാർ റദ്ദാക്കുന്നതായി ഉത്തരവിട്ടു.

ഇതിനെതിരെ സർക്കാറിൽ വൈ.എം.സി.എ റിവിഷൻ പെറ്റീഷൻ സമർപ്പിക്കുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്​തു. മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ ഉത്തരവിട്ട്​ ഹൈകോടതി ഹരജി തീർപ്പാക്കി. ഇതിനിടെ സർക്കാറിനു​ മുന്നിൽ നിരവധി അപേക്ഷകളും ഇത്​ സംബന്ധിച്ച്​ വൈ.എം.സി.എ സമർപ്പിച്ചു.2020 മാർച്ച്​ 18ന്​ റവന്യൂ പ്രിൻസിപ്പൽ സെ​ക്രട്ടറി വൈ.എം.സി.എയുടെ വാദം കേട്ടിരുന്നു.

നിയമം മുറുകെപ്പിടിച്ച്​, വാദങ്ങൾ മുറിച്ച്​ സർക്കാർ

സർക്കാർ ഉത്തരവിലൂടെയല്ല ഭൂമി പാട്ടത്തിന്​ ലഭിച്ചത്​, വിദേശ സൊസൈറ്റിയാണ്​, സർക്കാറിന്​ തിരിച്ചുപിടിക്കാൻ അധികാരമില്ല തുടങ്ങിയ നിരവധി വാദങ്ങൾ വൈ.എം.സി.എ ഉയർത്തി. എസ്​.എൻ ട്രസ്​റ്റ്​, കർബല ട്രസ്​റ്റ്​ എന്നിവർക്കുള്ള അവകാശം തങ്ങൾക്കുമുണ്ടെന്നും അവർ വാദിച്ചു.

കഴിഞ്ഞ മേയ്​ 10ന്​ റവന്യൂ അഡീഷനൽ ചീഫ്​ സെക്രട്ടറി വിഡിയോ കോൺഫറൻസ്​ വഴി വാദം കേട്ടിരുന്നു. എന്നാൽ, നിയമങ്ങളും കലക്​ടറുടെ റിപ്പോർട്ടിനെയും അധികരിച്ച്​ വൈ.എം.സി.എയുടെ വാദങ്ങൾ എല്ലാം ഖണ്ഡിച്ച്​ സർക്കാർ അന്തിമ തീരുമാനത്തിലെത്തി. നഗരത്തിൽ ലക്ഷങ്ങളുടെ ബാധ്യത വരുത്തി 25ൽ അധികം സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കു​േമ്പാൾ സർക്കാർ ഭൂമിയിൽ കടകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക്​ വാടകക്ക്​ നൽകി വൈ.എം.സി.എ ലാഭം കൊയ്യുകയാണെന്ന്​ കലക്​ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. വാണിജ്യാവശ്യത്തിന്​ വാടകക്ക്​ നൽകാൻ പാടില്ല എന്ന പാട്ട വ്യവസ്ഥ ലംഘിച്ച വൈ.എം.സി.എ നിലവിൽ അത്​ ചെയ്യുന്നില്ല എന്നത്​ കരാർ റദ്ദാക്കാതിരിക്കാനുള്ള കാരണമല്ലെന്നും തുടർച്ചയായി നിയമലംഘനം നടത്തിയവർക്ക്​ വീണ്ടും പാട്ടത്തിന്​ നൽകിയാലും നിയമവിരുദ്ധ പ്രവൃത്തികൾ​ ആവർത്തിക്കുമെന്നും വ്യക്തമാക്കിയാണ്​ പൊതുതാൽപര്യം മുൻനിർത്തി 2007ലെ റദ്ദാക്കൽ തീരുമാനം ശരിയാണെന്നു​കാട്ടി​ സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YMCA
News Summary - Order to take back the land of Kollam YMCA
Next Story