ഓപറേഷൻ സുരക്ഷ കവച്; 28 വാഹനങ്ങൾക്കെതിരെ കേസ്
text_fieldsകൊല്ലം: സ്കൂൾ കുട്ടികളുമായി സർവിസ് നടത്തുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള ഗതാഗത കമീഷണറുടെ ഓപറേഷൻ സുരക്ഷ കവചിന്റെ ഭാഗമായി എൻഫോഴ്സമെന്റ് പരിശോധനയിൽ 28 വാഹനങ്ങൾക്കെതിരെ കേസെടുത്തു. 79,000 രൂപ പിഴ ചുമത്തി. കൊല്ലം, കാവനാട്, കൊട്ടിയം, കുണ്ടറ, പെരുമ്പുഴ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
റോഡ് ടാക്സ് അടച്ചിട്ടില്ലാത്ത എട്ട്, ഫിറ്റ്നസ് ഇല്ലാത്ത 10, പുക മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്ത നാല് വാഹനങ്ങൾ, സ്കൂൾ പരിസരത്ത് മൂന്ന് പേർ സഞ്ചരിച്ച രണ്ട് ബൈക്കുകൾ, ഇൻഷുറൻസ് ഇല്ലാത്ത രണ്ട് വാഹനങ്ങൾ, കുട്ടികളെ അമിതമായി കുത്തിനിറച്ച ഒരു വാഹനം, രൂപമാറ്റം വരുത്തിയ വാഹനം, സൈലൻസർ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ച ഒരു വാഹനം എന്നിവക്കെതിരെയാണ് നടപടി. സ്കൂൾ ബസുകളിൽ കുട്ടികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലാത്തതായും കണ്ടെത്തി.
ലൈസൻസ് ഇല്ലാതെയും ബൈക്കുമായി സ്കൂളുകളിൽ വരുന്നവെരയും ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുകയാണ്. വരും ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അൻസാരിയുടെ നിർദേശപ്രകാരം വാഹനപരിശോധനയിൽ എം.വി.ഐ ബിനു എൻ. കുഞ്ഞുമോൻ, എ.എം.വി.ഐമാരായ രതുൻ മോഹൻ, എച്ച്.എസ്.സിജു, എസ്.മഞ്ജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

