Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓപറേഷൻ പി ഹണ്ട്;...

ഓപറേഷൻ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രം തെരഞ്ഞവർക്കെതിരെ നടപടി

text_fields
bookmark_border
ഓപറേഷൻ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രം തെരഞ്ഞവർക്കെതിരെ നടപടി
cancel

കൊ​ല്ലം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ തെ​ര​ഞ്ഞ​വ​ർ​ക്കും പ​ങ്കു​വെ​ച്ച​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ പൊ​ലീ​സ്. ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി, റൂ​റ​ൽ പ​രി​ധി​ക​ളി​ൽ 38 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്​​ഡു​ക​ൾ ന​ട​ത്തി. 17ഓ​ളം ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ പി​ടി​ച്ചെ​ടു​ത്ത് ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചു.

എ​ന്നാ​ൽ, റെ​യ്​​ഡ്​ ന​ട​പ​ടി​ക്ക്​ വി​ധേ​യ​രാ​യ​വ​രെ​ല്ലാം പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​രാ​യ​തി​നാ​ൽ അ​റ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്നി​ട്ടി​ല്ല. കൊ​ല്ലം വെ​സ്റ്റ്, ഇ​ര​വി​പു​രം, ക​ണ്ണ​ന​ല്ലൂ​ർ, പാ​രി​പ്പ​ള്ളി, ച​വ​റ, തെ​ക്കും​ഭാ​ഗം അ​ഞ്ചാ​ലും​മൂ​ട്, കൊ​ട്ടി​യം, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നാ​ണ് 14 കേ​സു​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്​​ടോ​പ്, ഡ​സ്​​ക്​​ടോ​പ്പ്, വൈ​ഫൈ ഡോം​ഗി​ൾ, സിം​കാ​ർ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​ത്. മ​രി​ച്ച വ്യ​ക്തി​യു​ടെ​യും വി​ദേ​ശ​ത്ത് പോ​യ വ്യ​ക്തി​യു​ടെ​യും സിം​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചും അ​ശ്ലീ​ലം തെ​ര​ഞ്ഞ​താ​യി സി​റ്റി പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യും വി​ദ്യാ​ർ​ഥി​ക​ളും ന​ട​പ​ടി നേ​രി​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് ഫ​ലം വ​ന്ന​ശേ​ഷം കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ൻ​ അ​റി​യി​ച്ചു. കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സ് ജി​ല്ല​യി​ലെ 16 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. മൂ​ന്ന്​ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഒ​മ്പ​ത്​ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​മ്പ​ത്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ച​ട​യ​മം​ഗ​ലം, ക​ട​യ്ക്ക​ൽ, ശൂ​ര​നാ​ട്, പൂ​യ​പ്പ​ള്ളി, കു​ന്നി​ക്കോ​ട്, കൊ​ട്ടാ​ര​ക്ക​ര, കു​ണ്ട​റ, ചി​ത​റ, പ​ത്ത​നാ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ളെ​ടു​ത്ത​ത്. പൊ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ഡി. എ​സ്.​പി എ​സ്. മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നു​ക​ളി​ലെ ഐ.​എ​സ്.​എ​ച്ച്.​ഒ​മാ​രാ​ണ് റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child pornographyOperation P Hunt
News Summary - Operation P Hunt; Action against those who search for child pornography
Next Story