ഓപറേഷൻ ക്ലീൻ സ്ലേറ്റ്; കരുനാഗപ്പള്ളിയിൽ 37 പേർ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ കാമ്പയിൻ 'ഓപറേഷൻ ക്ലീൻ സ്ലേറ്റ്'ന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിൽ നടത്തിയ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങളിൽ 21 പ്രതികളെ പിടികൂടിയതായി എക്സൈസ് അറിയിച്ചു. കഞ്ചാവ്, എം.ഡി.എം.എ, നൈട്രോസെപ്പാം ഗുളികകൾ, മറ്റ് മയക്കരുന്നുകൾ കൈവശം വെച്ച 16 പേരും അറസ്റ്റിലായി.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച്, താലൂക്കിലെ തെക്കുംഭാഗം, ചവറ, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വീടുകൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ എന്നിവരുടെ ഭാഗത്തുനിന്ന് ലഹരിക്കെതിരെ വർധിച്ച തോതിലുള്ള സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാരായം, കോട, വിദേശമദ്യം, വ്യാജമദ്യം, വാഹനം, പണം, എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളിലും മറ്റുമായി പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കുറ്റത്തിന് 285 ലധികം കേസുകളെടുത്ത് പിഴ ഈടാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. താലൂക്കിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങളുടെ അനധികൃതമായ സംഭരണമോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ 9400069443, 04762631771 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് എക്സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

