Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്‌കൂള്‍ തുറക്കല്‍:...

സ്‌കൂള്‍ തുറക്കല്‍: മുന്‍കരുതല്‍ ശക്തമാക്കാൻ നിർദേശം

text_fields
bookmark_border
school
cancel
camera_alt

ക​ല​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍വീ​ണി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം

കൊ​ല്ലം: വേ​ന​ല​വ​ധി​ക്ക് ശേ​ഷം അ​ധ്യ​യ​ന വ​ര്‍ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ക​രു​ത​ലു​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം. വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷ, ഗ​താ​ഗ​തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ പൊ​ലീ​സ് പ​ട്രോ​ളി​ങ്, പ​രി​ശോ​ധ​ന​ക​ള്‍, റോ​ഡ് സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം.

തി​ര​ക്കു​ള്ള ജ​ങ്ഷ​നു​ക​ളി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ല്‍, തി​ര​ക്ക് നി​യ​​ന്ത്രി​ക്ക​ല്‍ എ​ന്നി​വ​ക്ക്​ ഹോം ​ഗാ​ര്‍ഡ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് പി.​എ​സ്. സു​പാ​ല്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​ന്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി.

നി​ര​ന്ത​ര പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്ത​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ക​ല​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍വീ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ന്മ​ല​യി​ല്‍ ഉ​രു​ള്‍പൊ​ട്ട​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ കാ​ല​വ​ര്‍ഷം ക​ണ​ക്കി​ലെ​ടു​ത്ത് ഫ​യ​ര്‍ഫോ​ഴ്സ് യൂ​നി​റ്റ് സം​വി​ധാ​നം താ​ത്ക്കാ​ലി​ക​മാ​യി ക്ര​മീ​ക​ര​ണ​മെ​ന്നും ഇ​വി​ടെ സ്ഥി​രം യൂ​നി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഒ​ഴി​ഞ്ഞ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്ത​ണം. അ​ഡ്ഹോ​ക്ക് വ്യ​വ​സ്ഥ​പ്ര​കാ​രം ന​ഴ്സു​മാ​രെ നി​യോ​ഗി​ക്ക​ണം. അ​ച്ച​ന്‍കോ​വി​ല്‍ പി.​എ​ച്ച്.​സി​യി​ല്‍ കി​ട​ത്തി​ചി​കി​ത്സ തു​ട​ങ്ങ​ണ​മെ​ന്നും പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​പ്പു​ക​ള്‍ പൊ​ട്ടു​ന്ന​ത് പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ൻ ഉ​ദ്യോ​സ്ഥ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി.​എ​സ്. ജ​യ​ലാ​ല്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു. അ​ങ്ക​ണ​വാ​ടി​ക​ളെ സ്മാ​ര്‍ട്ടാ​ക്കു​ന്ന പൊ​ന്‍കി​ര​ണം പ​ദ്ധ​തി​യു​ടെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കാ​നും ജ​ന​സൗ​ഹൃ​ദ സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ സാ​ധ്യ​മാ​ക്കു​ന്ന ‘ജ​ന​പ​ക്ഷം ചാ​ത്ത​ന്നൂ​ര്‍’ പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നും നി​ര്‍ദേ​ശം ന​ല്‍കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​നാ​ശം ഉ​ണ്ടാ​യ മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍ശി​ക്കാ​ത്ത കൃ​ഷി ഓ​ഫീ​സ​ര്‍മാ​ര്‍ക്കെ​തി​രേ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. മ​ണ്‍റോ​ത്തു​രു​ത്തി​ല്‍ എ​ത്തി​ച്ച ട്രാ​ന്‍സ്ഫോ​ര്‍മ​ര്‍ ഉ​ട​നെ സ്ഥാ​പി​ക്കാ​നും നി​ര്‍ദേ​ശി​ച്ചു.

കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മീ​റ്റ​ര്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​തെ​യും അ​മി​ത​കൂ​ലി ഈ​ടാ​ക്കി​യും ഓ​ട്ടോ​റി​ക്ഷ സ​ര്‍വീ​സ് ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​സ്. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഗു​ണ​ഭോ​ക്താ​ക​ള്‍ക്ക് റേ​ഷ​ന്‍ക​ട​ക​ളി​ല്‍ നി​ന്നും പ്ര​തി​മാ​സം ല​ഭ്യ​മാ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ജി​ല്ല​യി​ലു​ള്ള ആം​ബു​ല​ന്‍സു​ക​ളു​ടെ ഫി​റ്റ്ന​സ്​ പ​രി​ശോ​ധ​ന, ഫ​യ​ര്‍ഫോ​ഴ്സ് വി​ഭാ​ഗ​ത്തി​ന്റെ എ​ന്‍.​ഒ.​സി ഇ​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ നി​യ​മ​നം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍ ഉ​ന്ന​യി​ച്ചു.

മ​ൺ​റോ​ത്തു​രു​ത്ത് വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ക്ക് മു​ന്‍തൂ​ക്കം ന​ല്‍കാ​ന്‍ ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​വ​ര്‍ഷം അ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തോ​ട്, ക​നാ​ല്‍ എ​ന്നി​വ ശു​ചീ​ക​രി​ച്ച് ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ എം.​എ​ൽ.​എ​യു​ടെ പ്ര​തി​നി​ധി പ​റ​ഞ്ഞു.

വ​ഴി​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം, പാ​ര്‍ക്കി​ങ് തു​ട​ങ്ങി​യ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം ര​ണ്ടാം​ഘ​ട്ടം ഊ​ര്‍ജി​ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. എ.​ഡി.​എം ആ​ര്‍. ബീ​നാ​റാ​ണി, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ പി.​ജെ. ആ​മി​ന എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolschool reopening
News Summary - Opening of schools-Advise to intensify precautions
Next Story