10 പേർ പോലും ഉപയോഗിക്കുന്നില്ല; ഓപണ്‍ ജിം ആവിയാക്കിയത് 10 ലക്ഷം
text_fieldsപെരിനാട് പഞ്ചായത്ത് ഓപൺ എയർ ഓഡിറ്റോറിയത്തിൽ മേൽപ്പുരയില്ലാത്തതിനാൽ മഴയും വെയിലുമേറ്റ് നശിക്കുന്ന
ഓപൺ ജിംനേഷ്യം
കുണ്ടറ: ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച് പെരിനാട് പഞ്ചായത്തിന് കൈമാറിയ ഓപണ്‍ ജിംനേഷ്യവും പഞ്ചായത്ത് മൂന്ന് ലക്ഷം ചെലവാക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കും നാശത്തിന്റെ വക്കില്‍. ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ വളപ്പിലാണ് ഓപണ്‍ ജിംനേഷ്യവും ചില്‍ഡ്രന്‍സ് പാര്‍ക്കും നിർമിച്ചത്. ജിംനേഷ്യം നാശത്തിന്റെ വക്കിലാണ്.
മഴ പെയ്താല്‍ വെള്ളം വീണ് നശിക്കുകയാണ്. ഏഴ് വയസ്സ് വരെയുള്ള കുട്ടികളേ പാര്‍ക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കാവൂവെന്ന് ബോര്‍ഡ് വെച്ചെങ്കിലും ഇപ്പോള്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന കുട്ടികളാണ്. പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും മൂന്നു ലക്ഷം രൂപയുടെ ഉപകരണം പോലുമില്ലെന്നും അഴിമതി പുറത്തുകൊണ്ടുവരാന്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും മുന്‍ പഞ്ചായത്ത് അംഗം ജ്യോതിര്‍ നിവാസും ബ്ലോക്ക് പഞ്ചായത്തംഗം മഠത്തില്‍ സുനിലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

