Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപിഞ്ചുകുഞ്ഞിനെയും...

പിഞ്ചുകുഞ്ഞിനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

text_fields
bookmark_border
പിഞ്ചുകുഞ്ഞിനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
cancel
Listen to this Article

ഓച്ചിറ: ഉത്സവത്തിനിടെ, രണ്ടുവയസ്സുകാരനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. ഓച്ചിറ പായിക്കുഴി തലവനത്തറയിൽ രഞ്ചു (21) ആണ് പിടിയിലായത്.

ഇയാളുടെ സുഹൃത്തായ അഖിലിൽ നിന്ന് രണ്ട് വർഷം മുമ്പ് സ്വർണകമ്മൽ വാങ്ങി പണയം വെച്ചിരുന്നു. തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് കമ്മലിന്‍റെ വില അഖിലിന്‍റെ ഭാര്യ ആവശ്യപ്പെടുകയും പരസ്പരം വാക്കേറ്റമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ മൂന്നിന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് കുഞ്ഞിന്‍റെ തലയ്ക്ക് ഇടിച്ചു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് കുഞ്ഞ് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതിഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഖിലും ആശുപത്രിയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന സംഘത്തിലെ സഞ്ചുവിനെ ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓച്ചിറയിലെ ഒളിവിടത്തിൽ നിന്ന് പിടികൂടുകയായിരുന്നു.

ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐമാരായ വേണുഗോപാൽ, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്‍റ്, സി.പി.ഒമാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - One of the gang members who attacked the uncle and father has been arrested
Next Story