Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബീഡിക്ക് പണം...

ബീഡിക്ക് പണം നൽകാത്തതിന് മൂക്കെല്ല് ഇടിച്ച് പൊട്ടിച്ചു; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
ബീഡിക്ക് പണം നൽകാത്തതിന് മൂക്കെല്ല് ഇടിച്ച് പൊട്ടിച്ചു; ഒരാൾ കൂടി പിടിയിൽ
cancel
camera_alt

ശബരി

Listen to this Article

കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്‍റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ശക്തികുളങ്ങര ഐശ്വര്യ നഗർ പെരുങ്ങുഴി ഹൗസിൽ എസ്. ശബരി (21) ആണ് പിടിയിലായത്.

കഴിഞ്ഞ 23ന് വൈകീട്ട് സൈക്കിളിൽ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് അക്രമത്തിനിരയായത്. സംഭവത്തിനുശേഷം കടയ്ക്കാവൂരിലേക്ക് കടന്ന പ്രതികളിൽ ഒരാളായ ശ്യാമിനെ കഴിഞ്ഞ 28ന് പൊലീസ് പിടികൂടിയിരുന്നു.

ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാജഹാൻ, എ.എസ്.ഐ മാരായ പ്രദീപ്, ഡാർവിൻ, എസ്.സി.പി.ഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - One more arrest in sakthikulangara case
Next Story