രണ്ടു ലക്ഷം വിലയുള്ള ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
text_fieldsഅഭിജിത്ത്, അനന്ദു
ഓച്ചിറ: ബൈക്ക് മോഷണക്കേസിലെ പ്രതികളായ യുവാക്കളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങൻകുളങ്ങര, നന്ദനം വീട്ടിൽ അഭിജിത്ത് (20), കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് അനന്ദു നിവാസിൽ അനന്ദു (22) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയിൽ ചങ്ങൻകുളങ്ങര കൊട്ടയ്ക്കാട്ട് പുത്തൻവീട്ടിൽ ജയേഷിെൻറ രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്കാണ് മോഷ്ടിച്ചത്.
പ്രതികൾ ബൈക്കുമായി പോകുന്നത് അടുത്തുള്ള സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാെണന്ന് പൊലീസ് പറഞ്ഞു.
ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ. പ്രകാശ്, എസ്.ഐമാരായ അനീഷ് കുമാർ, ഗോപകുമാർ, സലാം, എ.എസ്.ഐമാരായ സജിമോൻ, രഞ്ജിത്ത്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

