Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightവനിതകളുടെ കരവിരുതിൽ...

വനിതകളുടെ കരവിരുതിൽ അംഗൻവാടിക്ക് പുതുകെട്ടിടം

text_fields
bookmark_border
വനിതകളുടെ കരവിരുതിൽ അംഗൻവാടിക്ക് പുതുകെട്ടിടം
cancel
camera_alt

ഓച്ചിറ മഠത്തിക്കാരാഴ്മയിൽ അംഗൻവാടി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വനിതകൾ

ഓച്ചിറ: കെട്ടിട നിർമാണവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഓച്ചിറ പഞ്ചായത്ത് മഠത്തിൽക്കാരാണ്മ എട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ.

ജീർണാവസ്ഥയിലായ അംഗൻവാടിയാണ്​ തൊഴിലുറപ്പ് തൊഴിലാളികളു​െട കരുത്തിൽ പുതുരൂപം നേടുന്നത്​. വാനം വെട്ടുന്നത് മുതൽ നിർമാണത്തി​െൻറ എല്ലാഘട്ടത്തിലും മുന്നിൽ തന്നെയാണ് ഇവർ.

369 തൊഴിൽദിനങ്ങളാണ് കെട്ടിട നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു ലക്ഷത്തിൽപരം രൂപയാണ് ഇൗ ജോലിയിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനമായി ലഭിക്കുക​.

അംഗൻവാടി നിർമാണത്തി​െൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. രഞ്ജിനി, ലളിത, സിനി, സീത, ലീല എന്നിവർക്കാണ്​ ജോലിയു​െട നേതൃത്വം.

പഞ്ചായത്ത് പ്രസിഡൻറ​ ആർ. രാജേഷ്, വാർഡ് അംഗം മാളു സതീഷ്, ബി.ഡി.ഒ ആർ. അജയകുമാർ, ബ്ലോക്ക്‌ എ.എക്സ്.ഇ മനോജ്‌, കോൺട്രാക്ടർ ബിജു കളരിക്കൽ എന്നിവർ ഇവർക്ക് പിന്തുണ നൽകാനുണ്ട്.

വർഷങ്ങൾക്കു മുമ്പ്​ തീപ്പുര മുഹമ്മദ് കുഞ്ഞ് സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ അംഗൻവാടി കെട്ടിടം 11,70000 രൂപ വിനിയോഗിച്ച്‌ നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ochiraemployment guarantee schemeanganvadi construction
Next Story