Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightപൈപ്പ് പൊട്ടിയിട്ട്...

പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; പരാതി നൽകിയിട്ടും നടപടിയില്ല

text_fields
bookmark_border
പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; പരാതി നൽകിയിട്ടും നടപടിയില്ല
cancel
camera_alt

ആ​ല​പ്പാ​ട് അ​ഴീ​ക്ക​ൽ മാ​ത്തി​ശ്ശേ​രി കോ​ള​നി​യി​ലേ​ക്കു​ള്ള പൈ​പ്പു​പൊ​ട്ടി ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്നു

ഓച്ചിറ: ആലപ്പാട് അഴീക്കലിൽ പൈപ്പ് പൊട്ടി റോഡിലൂടെ കുടിവെള്ളം ഒഴുകുന്നു. ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. അഴീക്കൽ അഞ്ചാം വാർഡിൽ മാത്തിശ്ശേരി കോളനിയിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. ഇതുമൂലം മിക്ക വീടുകളിലും കുടിവെള്ളം കിട്ടുന്നില്ല.

പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവർക്ക് ജീവനക്കാരുടെ അനാസ്ഥ വലിയ ദുരിതമുണ്ടാക്കുന്നു. വാട്ടർ അതോറിറ്റി ഓവർസിയർ മുതൽ എക്സിക്യൂട്ടിവ് എൻജിനീയർക്ക് വരെ പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് കോളനിവാസികൾ പറയുന്നു. ജീവനക്കാർ അനാസ്ഥ കാണിക്കുകയാണെന്ന് പഞ്ചായത്തംഗം പ്രജിത് വാമനൻ പറഞ്ഞു.

Show Full Article
TAGS:pipe burstkollam local news
News Summary - week after the pipe burst; No action is taken
Next Story