കരളിൽ അർബുദം ബാധിച്ച യുവാവ് സഹായം തേടുന്നു
text_fieldsപി.കെ. ഉമ്മർ
ഓച്ചിറ: കരളിൽ അർബുദം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായംതേടുന്നു. തഴവ കുതിരപ്പന്തി വാലയിൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പി.കെ. ഉമ്മർ ആണ് (48) സുമനസ്സുകളുടെ കരുണതേടുന്നത്.
പെയിന്റിങ് ജോലി ചെയ്താണ് മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. രോഗം ബാധിച്ചതോട വീട്ടുചെലവിനും ചികിത്സക്കും കഴിയാതായി. ജീവൻ നിലനിർത്താൻ അടിയന്തരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 25 ലക്ഷം രൂപ വേണ്ടിവരുമെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ചികിത്സ ഫണ്ട് സ്വരൂപിക്കാൻ സി.ആർ. മഹേഷ് എം.എൽ.എ, വാർഡ് അംഗം സുജ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സഹായസമിതിയുണ്ട്. കനറാ ബാങ്കിന്റെ ഓച്ചിറ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. പേര്: പി.കെ. ഉമ്മർ, അക്കൗണ്ട് നമ്പർ: 3583101008605, ഐ.എഫ്.എസ്.സി: CNRB0003583. ഗൂഗിൾ പേ, ഫോൺപേ നമ്പർ: 7736548515.

