Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightതെരുവു നായുടെ...

തെരുവു നായുടെ ക‌ടിയേറ്റ്​ രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
stray dog menace
cancel
camera_alt

തെ​രു​വു​നാ​​യു​ടെ ക‌​ടി​യേ​റ്റ വാ​സു​ദേ​വ​ൻ ആ​ശു​പ​ത്രി​യി​ൽ

ഓ​ച്ചി​റ: തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക്ലാ​പ്പ​ന തെ​ക്ക് ആ​ലും​പീ​ടി​ക തു​ണ്ട​യ്യ​ത്ത് തെ​ക്കേ​ത്ത​റ​യി​ൽ വാ​സു​ദേ​വ​ൻ (73), ക്ലാ​പ്പ​ന ഇ​ട​യ​ന​മ്പ​ലം വ​ല്ല​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​റു​വേ​ലി​ൽ കി​ഴ​ക്ക​തി​ൽ ഐ​ഷാ​ബീ​വി (62) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ക്ലാ​പ്പ​ന ഇ​ട​യ​ന​മ്പ​ലം ജം​ങ്ഷ​നി​ൽ​വെ​ച്ചാ​ണ് സം​ഭ​വം. ന​ട​ന്നു​വ​ന്ന വാ​സു​ദേ​വ​ന്‍റെ ദേ​ഹ​ത്തേ​ക്ക് ചാ​ടി​വീ​ണ നാ​യ മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും ക​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ​വീ​ണ വാ​സു​ദേ​വ​നെ അ​തു​വ​ഴി​വ​ന്ന ക്ലാ​പ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ച്ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.

അ​തേ​സ​മ​യം ഇ​ട​യ​ന​മ്പ​ലം ജ​ങ്ഷ​നി​ൽ​നി​ന്നും തെ​ക്കോ​ട്ടേ​ക്ക് ഓ​ടി​യ നാ​യ വീ​ടി​നു​മു​ന്നി​ൽ​നി​ന്ന ഐ​ഷാ​ബീ​വി​യേ​യും ക​ടി​ച്ചു. ഓ​ച്ചി​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​തി​രോ​ധ മ​രു​ന്നു ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​വ​രേ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ​യും പ്ര​തി​രോ​ധ മ​രു​ന്ന് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു നി​ന്ന് ര​ണ്ട് ഡോ​സ് മ​രു​ന്ന് 6800 രൂ​പ​ക്ക്​ വാ​ങ്ങി​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog menace
News Summary - Two people were seriously injured after being bitten by a stray dog
Next Story