ഹൈദരലി തങ്ങളുടെ കാരുണ്യസ്മരണയിൽ സുനീർ
text_fields
സുനീർ ഹൈദരലി തങ്ങളോടൊപ്പം
ഓച്ചിറ: ഹൈദരലി തങ്ങളുടെ കാരുണ്യത്തിൽ ജീവിതം കരുപ്പിടിപ്പിച്ചതിന്റെ സ്മരണയിൽ പ്രയാർ തെക്ക് ഓതിക്കുന്നിടത്ത് റഹീസ് മൻസിലിൽ സുനീർ (38). തങ്ങളെ കാണാൻ സ്ഥിരമായി പാണക്കാട്ട് എത്തിയിരുന്ന സുനീറിനോട് അദ്ദേഹത്തിന് പ്രത്യേക വാത്സല്യമായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ക്ലാപ്പനയിലെ സുനീറിന്റെ വാടകവീട്ടിൽ എത്തിയ തങ്ങൾ കുടുംബത്തിന് തണലായിമാറി. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ സ്ഥിതി കണ്ട് ഭൂമി വാങ്ങി വീട് നിർമിക്കാൻ ഉമ്മർ ഒട്ടുങ്കലിനെ ചുമതലപ്പെടുത്തി. അഞ്ച് സെന്റ് വസ്തുവിന്റെ പ്രമാണം ഹൈദരലി തങ്ങളാണ് സുനീറിന് കൈമാറിയത്.
വീട് വെക്കുന്നതിന് പ്രത്യേക സംഭാവനയും നൽകി. ലീഗ് പ്രവർത്തകരുടെ സഹായം കൂടി ആയപ്പോൾ സുനീറിന് സ്വന്തം വീടായി. തങ്ങൾ തന്നെയാണ് റഹീസ് മൻസിൽ എന്ന് വീടിന് പേരിട്ടത്. തങ്ങളുടെ വേർപാടിൽ വേദനിക്കുന്ന സുനീർ അവസാനമായി കാണാൻ കഴിയാത്ത ദുഃഖത്തിനിടയിലും പ്രാർഥനയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

