Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightകടലിൽ ശക്തമായ കാറ്റ്;...

കടലിൽ ശക്തമായ കാറ്റ്; അഴീക്കലിൽ വള്ളം മറിഞ്ഞു

text_fields
bookmark_border
കടലിൽ ശക്തമായ കാറ്റ്; അഴീക്കലിൽ വള്ളം മറിഞ്ഞു
cancel
camera_alt

അ​ഴീ​ക്ക​ലി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ​പെ​ട്ട് ക​ട​ലി​ൽ മ​റി​ഞ്ഞ ഫൈ​ബ​ർ വ​ള്ളം ക​ര​ക്കെ​ത്തി​ച്ച​പ്പോ​ൾ

ഓ​ച്ചി​റ: ക​ട​ലി​ൽ കാ​റ്റ്​ ശ​ക്ത​മാ​യ​തോ​ടെ മ​ത്സ്യ​ബ​ന്ധ​നം പ്ര​തി​സ​ന്ധി​യി​ൽ. അ​ഴീ​ക്ക​ലി​ൽ​നി​ന്ന്​ ക​ട​ലി​ൽ പോ​യ ഫൈ​ബ​ർ വ​ള്ളം കാ​റ്റി​ൽ​പെ​ട്ട്​ മ​റി​ഞ്ഞു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (34), വി​നോ​ദ് (49), രാ​ജേ​ഷ് (42) വെ​ള്ള​നാ​തു​രു​ത്ത് സ്വ​ദേ​ശി ജ​യേ​ഷ് (49) എ​ന്നി​വ​ർ ര​ക്ഷ​പ്പെ​ട്ടു. അ​ഴീ​ക്ക​ൽ വ​യ​ലി​ത്ത​റ​യി​ൽ അ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ഓം​കാ​രം’ എ​ന്ന ഫൈ​ബ​ർ വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്.

വ​ള്ളം മ​റി​യു​ന്ന​ത്​ ക​ണ്ട്​ മ​റ്റു​ള്ള വ​ള്ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. യ​മ​ഹ എ​ൻ​ജി​ൻ, വ​യ​ർ​ലെ​സ്, ജി.​പി.​എ​സ്​ എ​ന്നി​വ​യും ക​ട​ലി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​​പെ​ട്ട വെ​ള്ളം മ​റ്റ്​ വ​ള്ള​ക്കാ​ർ കെ​ട്ടി​വ​ലി​ച്ച് ക​ര​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്നു. ആ​ല​പ്പാ​ട് - അ​ഴീ​ക്ക​ൽ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​​ർ​ച്ച പോ​യ വ​ള്ള​ങ്ങ​ൾ ശ​ക്ത​മാ​യ കാ​റ്റി​നെ​തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strong windboat overturned
News Summary - strong winds at sea; The boat overturned during the launch
Next Story