മുക്കുപണ്ടം പണയംവെച്ച് 80,000 തട്ടിയെടുത്തുതട്ടിപ്പുകാർ എത്തിയ കാർ പിടികൂടി
text_fieldsഓച്ചിറ: മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുത്തു. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വിജയവിഹാറിൽ അമ്പിളി വിജയകുമാറിന്റെ ഉടമസ്ഥതയിൽ ഓച്ചിറ രാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന കളീയ്ക്കൽ ഫൈനാൻസിയേഴ്സിൽ കഴിഞ്ഞ 13ന് വൈകിട്ട് നാലോടെയാണ് കാറിലെത്തിയ രണ്ടുപേർ 80 ഗ്രാം മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയത്. വ്യാജ ആധാർ കാർഡും ഫോൺ നമ്പരും നൽകിയാണ് പണം തട്ടിയത്. പണയ വസ്തുവിൽ സംശയം തോന്നിയതിനെ തുടർന്ന് അടുത്ത ദിവസം പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണന്ന് കണ്ടെത്തിയത്.
പണയം വെച്ചയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ നിലവിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആധാർ കാർഡിലെ മേൽവിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് തട്ടിപ്പിന് ഉപയോഗിച്ച കാർ അടിമാലി സ്വദേശിയുടേതാണ് തിരിച്ചറിഞ്ഞു. കാർ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

