കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമക്ക് കൈമാറി ഫോട്ടോഗ്രാഫർ
text_fieldsകളഞ്ഞുകിട്ടിയ പണം ഉടമക്ക് കൈമാറുന്ന ഫോട്ടോഗ്രാഫർ വിനോദ്
ഓച്ചിറ: റോഡിൽ കിടന്ന 30,000 രൂപ ഉടമക്ക് തിരികെ നൽകി ഫോട്ടോഗ്രാഫറായ വിനോദ്.
തിങ്കളാഴ്ച ഉച്ചയോടെ വവ്വാക്കാവ് -പാവുമ്പ റോഡിൽ പഞ്ചമിമുക്കിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം നടുറോഡിൽനിന്നാണ് വിനോദിന് നോട്ടുകെട്ടുകൾ ലഭിച്ചത്. പണം എടുത്തതിനുശേഷം സ്വകാര്യ ആശുപത്രിയിൽ ഫോൺ നമ്പർ നൽകി അവരോട് റോഡിൽനിന്ന് നോട്ടുകെട്ടുകൾ ലഭിച്ചിട്ടുെണ്ടന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ കൂടി അറിയിപ്പും നൽകി.
മണിക്കൂറുകൾക്കകം ഉടമസ്ഥൻ വിളിച്ചു. വവ്വക്കാവിലെ സ്വർണക്കടവ്യാപാരിയായ സുകുമാരെൻറ പണമാണ് ബൈക്ക് യാത്രക്കിടെ നഷ്ടമായത്. വിനോദ് ഉടമസ്ഥെൻറ അടുത്തെത്തി തുക കൈമാറി. ചങ്ങൻകുളങ്ങരയിൽ അലാൻറാ സ്റ്റുഡിയോ നടത്തുകയാണ് വിനോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

