Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈവിടാതെ കുരുന്നുകൾ, കുഞ്ഞുപെങ്ങൾ ജീവിതക്കരയിലേറി

text_fields
bookmark_border
രണ്ടരവയസ്സുകാരി സഫ്നാമോൾക്ക് രക്ഷകരായത് ഇരട്ടകളായ സിയാനും ഫിനാനും
കൈവിടാതെ കുരുന്നുകൾ, കുഞ്ഞുപെങ്ങൾ ജീവിതക്കരയിലേറി
cancel
camera_alt

സി​യാ​നെ​യും ഫി​നാ​നെ​യും പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത്തീ​ഫാ​ബീ​വി, മെ​ഹ​ർ​ഖാ​ൻ ചേ​ന്ന​ല്ലൂ​ർ

എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നു​മോ​ദി​ക്കു​ന്നു

ഓച്ചിറ: കുളത്തിൽ വീണ കുഞ്ഞുപെങ്ങൾക്ക് രക്ഷാകരം നീട്ടി ഇരട്ടക്കുരുന്നുകൾ നൽകിയത് പുതുജീവൻ. ഓച്ചിറ മേമന പുത്തൻത്തയിൽ എസ്.എസ്. മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടക്കുട്ടികളായ സിയാനും ഫിനാനുമാണ് മാതൃസഹോദരി പുത്രി രണ്ടരവയസ്സുകാരി സഫ്നാമോൾക്ക് രക്ഷകരായത്.

ശനിയാഴ്ച ഉച്ചയോടെ സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്ന കാൽ വഴുതി വീടിന് സമീപത്തെ ആഴമുള്ള കുളത്തിൽവീണു. അടുത്തുതന്നെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ സംഭവം കണ്ടയുടനെ ഓടിയെത്തി സഫ്നയുടെ കൈയിലും മുടിയിലും പിടിച്ചുവലിച്ചു കരക്കെത്തിക്കുകയായിരുന്നു.

അപകടത്തിൽനിന്ന് രക്ഷപ്പെട്ട സഫ്ന ദേഹമാസകലം വെള്ളവും പായലുമായി എത്തിയപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. മേമന വല്യത്ത് എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥികളാണ് സിയാനും ഫിനാനും.

പഞ്ചായത്ത് അംഗം ലത്തീഫാബീവി, മെഹർഖാൻ ചേന്നല്ലൂർ, വല്യത്ത് സ്കൂൾ അധ്യാപകരായ നിഷ, ലൈല, ബിന്ദു, പ്രദേശവാസികളായ രാജുമോൻ, ആദിൽ എം. ഖാൻ, ഷാജി, സവാദ് എന്നിവർ കുട്ടികളെ അനുമോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new life to the child who fell in the pond
Next Story